തൃശൂരില്‍ കാവല്‍ ജീവനക്കാരന്‍ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഡി.ജി.പിയും നിസാമും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡിലായ തൃശൂർ മുൻ സിറ്റി പോലീസ് കമ്മീഷണർ ജേക്കബ് ജോബിനെ ബലിയാടാക്കുകയായിരുന്നു എന്നും അദ്ദേഹം വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേസ് അട്ടിമറിക്കാൻ ഡി.ജി.പി ശ്രമിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന്‍ അവകാശപ്പെട്ട ജോർജ് ഇത് വെള്ളിയാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൈമാറുമെന്നും പറഞ്ഞു. നിസാമിനെ രക്ഷിക്കണമെന്ന ഡി.ജി.പിയുടെ ആവശ്യത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് ജേക്കബ് ജോബിനെ സസ്പെൻഡ് ചെയ്തതെന്നും ജോര്‍ജ് ആരോപിച്ചു.
പോലീസ് കസ്റ്റഡിയിലായിരിക്കെ നിസാമിനെ ജേക്കബ് ജോബ് ഒറ്റയ്ക്ക് ചോദ്യം ചെയ്തത് അനുചിതമാണെന്ന അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായപ്പോള്‍ ആദ്യം പത്തനംതിട്ട എസ്.പിയായി അദ്ദേഹത്തെ സ്ഥലം സ്ഥലം മാറ്റിയിരുന്നു.