Skip to main content

വിഴിഞ്ഞത്ത് നിന്ന്‍ പുറപ്പെട്ട ചരക്കുകപ്പല്‍ മുങ്ങി

വിഴിഞ്ഞത്തു നിന്നും മാലിയിലേക്ക് പോയ എം വി മന്നത്ത്‌ എന്ന ചരക്കുകപ്പല്‍ വ്യാഴാഴ്ച പുലര്‍ച്ചെ പുറംകടലില്‍ അപകടത്തില്‍ പെട്ടു. കപ്പലിലുണ്ടായിരുന്ന 11 ജീവനക്കാരെ രക്ഷപ്പെടുത്തി.

ലാലിസം: പണം തിരിച്ചയച്ച് മോഹന്‍ ലാല്‍; തിരികെ വാങ്ങില്ലെന്ന് മുഖ്യമന്ത്രി

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ പരിപാടികളുടെ നടത്തിപ്പിനായി മോഹന്‍ ലാലിന് നല്‍കിയ പണം തിരിച്ച് വാങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിപാടിയ്ക്ക് ലഭിച്ച 1.63 കോടി രൂപ മോഹന്‍ ലാല്‍ തിരിച്ചയച്ചിട്ടുണ്ട്.

ആദ്യ സമുദ്ര ശാസ്ത്ര കോണ്‍ഗ്രസിന് ഫെബ്രുവരി അഞ്ചിന് കൊച്ചിയില്‍ തുടക്കം

ആഗോളതലത്തിലുള്ള പ്രമുഖ സമുദ്ര വൈജ്ഞാനികരും പരിസ്ഥിതി ശാസ്ത്രജ്ഞരും നാവിക സൈദ്ധാന്തികരും സാമുദ്രിക വ്യാപാരികളും പങ്കെടുക്കുന്ന ചതുര്‍ദിന ലോക സമുദ്ര ശാസ്ത്ര കോണ്‍ഗ്രസിന് ഫെബ്രുവരി അഞ്ചിന് തുടക്കമാകും.

ബാര്‍ കോഴ: ശബ്ദരേഖയുടെ ഒറിജിനല്‍ വേണമെന്ന് വിജിലന്‍സ്; കേന്ദ്ര ഏജന്‍സിയ്ക്ക് മാത്രമേ നല്‍കൂ എന്ന്‍ ബിജു രമേശ്‌

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി കെ.എം മാണിയ്ക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍ പറയുന്ന ശബ്ദരേഖയുടെ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ഹാര്‍ഡ് ഡിസ്ക് തന്നെ തെളിവായി ഹാജരാക്കണമെന്ന് വിജിലന്‍സ്.

ബാര്‍ കോഴ: മാണിയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ.എം മാണിയ്ക്കെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് ലോകായുക്ത.

ലാലിസത്തിലൂടെ പാളിയ ഗെയിംസ് ഉദ്ഘാടനം

ഈ ഉദ്ഘാടനവേള അനാകർഷകവും വിരസവുമാകാന്‍ കാരണം ദേശീയ ഗെയിംസ് എന്ന ശ്രദ്ധയിലേക്ക് സംഘാടകർക്ക് എത്താനായില്ല എന്നതാണ്. പകരം അതിനെ അവസരമാക്കി മോഹൻ ലാലിന്റെ ലാലിസത്തിന് പ്രചാരമുണ്ടാക്കാനുള്ളതായിപ്പോയി ലക്ഷ്യം. അതുകൊണ്ടു തന്നെ അതും പാളി.

കോടതിയലക്ഷ്യ കേസ്: എം.വി ജയരാജന്‍ കീഴടങ്ങി

കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി തടവുശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന്‍  സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ കീഴടങ്ങി.

ജയന്തിയും രാഹുലും പിന്നെ കേരളവും

ഭൂമിശാസ്ത്ര ഘടനയ്ക്കും ആവാസ വ്യവസ്ഥിതിയ്ക്കും അതിനെ ആശ്രയിച്ചുള്ള ജീവനുകള്‍ക്കും ജീവിതങ്ങള്‍ക്കും നാശം നേരിടാതെ വ്യവസായം നടപ്പിലാവുന്നതിനു വേണ്ടിയാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ രൂപീകരണം തന്നെ. ആ മന്ത്രാലയം പരിസ്ഥിതിക്ക് ഭീഷണിയാവുന്നു എന്നാണ് ജനങ്ങൾ മനസ്സിലാക്കുന്നത്.