പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

Thu, 30-06-2016 03:11:53 PM ;

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ ഡെപ്യൂട്ടി മേയറായി വിമത കോണ്‍ഗ്രസ് നേതാവ് പി.കെ രാഗേഷ് തെരഞ്ഞെടുപ്പക്കപ്പെട്ടു. മുസ്ലിം ലീഗിലെ സി. സമീര്‍ രാജിവെച്ച ഒഴിവില്‍ ഇടതുപക്ഷ പിന്തുണയോടെയാണ് രാഗേഷ് ജയിച്ചത്.

 

ഇടതു വലതു മുന്നണികള്‍ക്ക് തുല്യസീറ്റുള്ള കോര്‍പ്പറേഷനില്‍ രാഗേഷിന് 28-ഉം വീണ്ടും മത്സരിച്ച സമീറിന് 27-ഉം വോട്ട് ലഭിച്ചു. 55 കൌണ്‍സിലര്‍ സ്ഥാനങ്ങളില്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റാണുള്ളത്. രാഗേഷിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനം നേരത്തെ നേടിയിരുന്നു.  

 

ഇടതുപക്ഷം അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ് സമീര്‍ രാജിവെച്ചത്.

Tags: