Skip to main content

ഷംസീറിന് ശാസ്ത്രാവബോധമില്ല; സുകുമാരൻ നായരുടേത് അജ്ഞതയും

ഷംസീറിന് ശാസ്ത്രാവബോധം തീരെയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല കമ്മ്യൂണിസ്റ്റുകാർക്ക് അതിന് കഴിയില്ല. കാരണം അവർ പരിമിതബുദ്ധികളാണ്. ഏത് ഇസത്തിൻ്റെ അതിരുകൾക്കുള്ളിൽ പെട്ടവരുടെയും അവസ്ഥ അതാണ്. അതിനകത്തു നിന്നേ അവർക്ക് ചിന്തിക്കാനാകൂ

ഗോവിന്ദനും സുകുമാരൻ നായർക്കും മീത്തെന്തെന്നറിയില്ല

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മിത്ത് എന്താണ് എന്നറിയില്ല .അറിയാത്ത ഒന്നിനെ കുറിച്ചാണ് ഇരുവരും ആധികാരികമായി സംസാരിക്കുന്നത്.

ചാന്ദ്നി നിലവിലെ സാഹചര്യഇര

കേരളത്തിൽ പൊതുവേ നിലവിലുള്ള സാമൂഹികാന്തരീക്ഷത്തിൻ്റെ ഇരകൂടിയാണ് ആലുവയിൽ കൊല ചെയ്യപ്പെട്ട ചാന്ദ്നി . പോലീസിൻ്റെ ജാഗ്രതയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിൽ മാത്രമേ കുറ്റവാസനയുള്ളവർ ഒരു പരിധിവരെ അതിൽ നിന്ന് പിന്മാറി നിൽക്കുകയുള്ളു

നിർവ്വീര്യമായി നിൽക്കുന്ന കേരളാ പോലീസ്

കേരളത്തിലെ പോലീസ് സംവിധാനം നിർവ്വീര്യയി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. വിവിധ പാർട്ടികളുടെ നേതാക്കൾ പരസ്യമായി കൊലവിളി നാത്തുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും സംഭവിക്കുന്നില്ല. അതിൽ നിന്ന് ഊർജ്ജം കൊണ്ട് അണികൾ പരസ്യമായി തെരുവിലും സാമൂഹ്യ മാധ്യമങ്ങളിലും കൊലവിളി മുദ്രാവാക്യത്തോടെ പ്രകടനം നടത്തുന്നു. അപ്പോഴും പോലീസ് നോക്കി നിൽക്കുന്നു

ഷംസീറിനെതിരെ പ്രതിഷേധമല്ല വേണ്ടത്; പറഞ്ഞ് മനസ്സിലാക്കണം

അജ്ഞതയെ അപരാധമായോ കുറ്റമായോ കാണരുത് .സ്പീക്കർ ഷംസീർ ഗണപതിയെക്കുറിച്ച് നടത്തിയ പരാമർശം തികഞ്ഞ അജ്ഞത കൊണ്ടാണ്. അജ്ഞതയുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കണം. അവർക്കെതിരെ പ്രതിഷേധിക്കുകയല്ല വേണ്ടത്

ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ടത് Fri, 07/21/2023 - 17:24

ഉമ്മൻചാണ്ടിയിൽ നിന്ന് മലയാളിയും കേരളവും കൊള്ളേണ്ട ഒരു ഗുണം ഏതെന്ന് ചോദിച്ചാൽ അത് ഉത്തരവാദിത്വം ഏറ്റെടുക്കലാണ്. ഉത്തരവാദിത്വം ഏറ്റെടുത്താൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളില്ല. അതാണ് ഉമ്മൻചാണ്ടി മലയാളിക്ക് കാട്ടിക്കൊടുത്തത്.

വാർത്ത ചാപിള്ളയാകുന്നത് ഇങ്ങനെ!!!

 ഓരോ വിദ്യാർത്ഥിയുടെയും സമൂഹത്തിന്റെയും ആവശ്യമാണ് ഡിജിറ്റൽ രേഖയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണ പദവിയിലുമുള്ള വ്യക്തത. ആ വ്യക്തത വന്നില്ലെങ്കിൽ ഭരണനേതൃത്വ കുസൃതിയിലും അതിനെ പിൻപറ്റിയുള്ള എരിപുളി മാധ്യമന്തരീക്ഷത്തിലുമാണ് വളരെയധികം സാമൂഹിക പ്രാധാന്യമുള്ള ഈ വാർത്ത ചാപിള്ളയാകുന്നത്.

ഐ.ജി.വിജയന് കേരളാപോലിസിൽ തുടരാൻ 'യോഗ്യത' യില്ല

എലത്തൂർ തീവണ്ടി തീവെപ്പ് കേസ് പ്രതിയുമായി ബന്ധപ്പെട്ട് സുരക്ഷാവീഴ്ചയുണ്ടായെന്ന റിപ്പാർട്ട് ചോർന്നതിൻ്റെ പേരിലാണ് വിജയന് സസ്പെൻഷൻ. ആ സംഭവം മൊത്തത്തിൽ സുരക്ഷാ വീഴ്ചയാണെന്നിരിക്കെ എന്താണ് ചോരാനെന്നള്ളത്. കേരളാ പോലീസ് മലയാളിയെ വല്ലാതെ ചിരിപ്പിക്കുന്നുണ്ട്. ശരിയാണ് ഐ.ജി.വിജയന് കേരളാ പോലീസിൽ തുടരാനുള്ള 'യോഗ്യത 'യില്ല.

പരസ്യ ചുംബനത്തിന് ഇന്ത്യൻ സാഹചര്യം പാകമായിട്ടില്ല

ആഗോളതലത്തിൽ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിലൂടെ  വൈറലായ ഒരു പോസ്റ്റാണ് ദില്ലി മെട്രോയിലെ ട്രെയിനുള്ളിലെ യുവമിഥുനങ്ങളുടെ പരസ്യ ചുംബനം. ബിബിസി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഇതിന് വൻ പ്രചാരമാണ് നൽകിയത്. പൊതു സ്ഥലത്ത് സ്നേഹപ്രകടനം നിഷിദ്ധമോ എന്ന ചോദ്യമാണ് ബി.ബി.സി റിപ്പോർട്ടിൻ്റെ ധ്വനി

കെസി വേണുഗോപാലിൻറെ പ്രസ്താവന ജനായത്തത്തിന് ഏൽപ്പിക്കുന്ന പ്രഹരം

 ജനായത്തത്തിന്റെ നിലനിൽപ്പും സാധ്യതയും അത് കൈകാര്യം ചെയ്യുന്ന കൈകളെ ആശ്രയിച്ചിരിക്കുന്നു.  നേതാവ് പറഞ്ഞാൽ എന്തിനെയും കളവ് പറഞ്ഞിട്ടാണെങ്കിലും ന്യായീകരിക്കുക എന്നതാണെന്ന ബോധ്യം അബോധമായി  കുട്ടികളിലും യുവാക്കളിലും പതിഞ്ഞിരിക്കുന്നു ഇതാണ് സാമൂഹികമായ വിപത്ത്