Skip to main content

പീരുമേട് എം.എല്‍.എയും സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ അംഗവുമായ ഇ.എസ് ബിജിമോളെ ഇടുക്കി ജില്ലാ കൌണ്‍സിലിലേക്ക് തരം താഴ്ത്താന്‍ പാര്‍ട്ടി സംസ്ഥാന കൌണ്‍സില്‍ തീരുമാനിച്ചു. പാര്‍ട്ടിയില്‍ തലതൊട്ടപ്പന്‍മാരില്ലാത്തതിനാലാണ് മന്ത്രിസ്ഥാനം ലഭിക്കാഞ്ഞതെന്ന ബിജിമോളിന്റെ പ്രസ്താവനയെ തുടര്‍ന്നാണ്‌ അച്ചടക്ക നടപടി.

 

സംസ്ഥാന നിര്‍വ്വാഹക സമിതിയുടെ ഇത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. മെയില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിജിമോള്‍ വിവാദ പരാമര്‍ശം നടത്തിയത്.