ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് ജേക്കബ് തോമസ്‌

Sat, 22-10-2016 02:46:23 PM ;

തന്റെ ഫോണും ഇമെയിലും ചോർത്തുന്നതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്​ തോമസ് ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ പരാതി നൽകി​യെന്ന്‍ റിപ്പോര്‍ട്ട്. ചോർത്തലിന്​ പിന്നിൽ ഉന്നത ഉദ്യോഗസ്​ഥരെന്നാണ്​ ആരോപണം.

 

ഉന്നത രാഷ്ട്രീയ– ഉദ്യോഗസ്ഥരുടെ കേസുകള്‍ അന്വേഷിക്കുന്ന വകുപ്പ്​ മേധാവിയെന്ന നിലക്ക്​ തന്റെ ഫോണും മെയിലും ചോര്‍ത്തുന്നത് ഗൗരവമായി കാണണമെന്ന്‍ ജേക്കബ് തോമസ് പരാതിയിൽ പറയുന്നു. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായാണ് ജേക്കബ് തോമസ് പറയുന്നു.

 

ഡി.ജി.പിയുടെ അനുമതിയോടെ ഐ.ജി. തലത്തിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടെയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുള്ളത് പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags: