Skip to main content

സ്വാശ്രയ മെഡിക്കൽ കോളേജുകൾ  പ്രവേശനത്തിന് തലവരി പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാൽ, വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ നിഷേധിച്ചു.

 

പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യത്തിനു പിന്നാലെ ഈ വർഷം തന്നെ കോളേജ് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ ഈ വർഷം ഫീസ് കുറയ്‌ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും പിണറായി വ്യക്തമാക്കി.

 

നിയമസഭയിൽ എം.എൽ.എമാരുടെ നിരാഹാര സമരം തിങ്കളാഴ്‌ച വരെ തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സമരം ഒത്തുതീർക്കാൻ ഇന്നലെ സ്‌പീക്കറുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.