Skip to main content

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. യോഗത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വയം സഹായ സംഘങ്ങള്‍ വഴി നടത്തിയ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 15 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായുള്ള ആരോപണത്തിലാണ് നടപടി. വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ച് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.

 

നടേശന് പുറമേ യോഗം പ്രസിഡന്റ് എം.എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ മഹേശ്വരന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി നജീബ്, നിലവിലെ എം.ഡി ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി.

 

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ വിജിലന്‍സ് സംഭവത്തില്‍ അന്വേഷണ നടത്തിയത്.