Skip to main content
കൊച്ചി

media,TVseriel,Justice Kamal Pasha,press clubഎറണാകുളം പ്രസ്സ് ക്ലബ്, കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലായിരുന്നു അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.  കടുംബ ബന്ധങ്ങളുടെ തകര്‍ച്ച, ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, ഗര്‍ഭഛിദ്രം, ക്രൂരത, തട്ടികൊണ്ടു പോകല്‍, ഒളിച്ചോട്ടം തുടങ്ങിയവയൊക്കെയാണ് കുടുംബമായിരുന്നു കാണുന്ന സീരിയലുകളിലെ പ്രമേയങ്ങള്‍. കുട്ടികള്‍ അടക്കമുള്ളവരെ ഈ സീരിയലുകള്‍ സ്വാധീനിക്കുന്നുണ്ട്. സീരിയല്‍ സെന്‍സറിങ്ങ് എന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ടെന്നും കര്‍ശനമായി ഇത് നടപ്പാക്കണമെന്നും ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞു. ജഡ്ജിമെന്‍റിനെ വിമര്‍ശിക്കാം എന്നാല്‍ ജഡ്ജിയെ വിമര്‍ശിക്കുന്നത് ജുഡീഷ്യറിയുടെ ആത്മ വിശ്വാസം അട്ടിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.