Skip to main content

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര

സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

രണ്ടാമത് കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് വെള്ളിയാഴ്ച കൊടിയുയര്‍ന്നു

സമകാലിക കലയുടെ ലോകം മലയാളിയ്ക്ക് മുന്നില്‍ അനാവരണം ചെയ്യുന്ന കൊച്ചി-മുസ്സിരിസ് ബിനാലെയുടെ രണ്ടാമത് പതിപ്പ് വെള്ളിയാഴ്ച തുടങ്ങി.

ബാര്‍ കോഴ: മന്ത്രി കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തു

ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് വൃത്തങ്ങള്‍.

ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിൻലസ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടുകള്‍.

ആഘോഷമാകുന്ന അഴിമതി

അഴിമതിവിരുദ്ധദിനത്തിൽ ആഘോഷപൂർവം നടന്ന ചടങ്ങ് നിയമസഭയിൽ ഭരണമുന്നണിയിലെ അംഗം മന്ത്രിക്കെതിരെ നടത്തിയ ആരോപണമാണ്. ഈ അഴിമതി ആരോപണത്തെ അഴിമതിയുമായി ചേർത്തുവച്ച് കാണാന്‍ മാത്രം അത് ഉന്നയിച്ച ഗണേഷ് കുമാറടക്കം ഉത്തരവാദപ്പെട്ട ആരും തയ്യാറായില്ല എന്ന്‍ മാത്രം.

ബാറുകള്‍ക്ക് ജനുവരി 20 വരെ പ്രവര്‍ത്തന അനുമതി; മദ്യനയത്തില്‍ സര്‍ക്കാര്‍ പഠനം നടത്തും

മദ്യനയം സമൂഹത്തിലും വിനോദസഞ്ചാര, തൊഴില്‍ മേഖലകളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് അനുമതി നീട്ടി നല്‍കിയത്.

മുല്ലപ്പെരിയാര്‍: കേന്ദ്രം ഉന്നതതല യോഗം വിളിക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഉന്നതതലയോഗം വിളിക്കും. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയാണ് വ്യാഴാഴ്ച തീരുമാനം അറിയിച്ചത്. 

ചലച്ചിത്രമേള: അപേക്ഷിച്ചവര്‍ക്ക് എല്ലാം പാസെന്ന് മന്ത്രി തിരുവഞ്ചൂര്‍

ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മലയാളം മാത്രമറിയാവുന്നവര്‍ക്ക് മേളയ്ക്ക് പ്രവേശനം നല്‍കരുതെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന്‍ അടൂര്‍.

മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതി രേഖപ്പെടുത്തിയും ജലനിരപ്പ് താഴ്ത്തണമെന്ന്‍ ആവശ്യപ്പെട്ടുമാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്. 

അഭയ കേസ്: രേഖ തിരുത്തിയ കേസിലെ പ്രതികളെ വെറുതെവിട്ടു

അഭയ കേസുമായി ബന്ധപ്പെട്ട രാസപരിശോധനയുടെ വര്‍ക്ക് രജിസ്റ്റര്‍ തിരുത്തിയ കേസിലെ പ്രതികളായ ആര്‍, ഗീത, എം. ചിത്ര എന്നിവരെ വെള്ളിയാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.