Skip to main content

മദനിയ്ക്ക് വിചാരണ പൂര്‍ത്തിയാകും വരെ ജാമ്യം

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം വിചാരണ പൂര്‍ത്തിയാകും വരെ സുപ്രീം കോടതി നീട്ടി നല്‍കി. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

അട്ടപ്പാടി: പദ്ധതി അവലോകനത്തിന് പ്രത്യേക ഏകോപന സമിതി

അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ബ്ളോക്കിന് കീഴിലെ മൂന്ന് പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍ പാലക്കാട് എം.പി എം.ബി രാജേഷ്‌ എന്നിവരടങ്ങുന്നതാണ് അവലോകന സമിതി.

മാദ്ധ്യമലഹരിയുടെ മദ്യപര്‍വ്വം

സരിതയുടെ മദിരാക്ഷീപര്‍വ്വത്തില്‍ നിന്നു പൂര്‍ണ്ണമായും മാദ്ധ്യമങ്ങള്‍ ലഹരിമുക്തമാകുന്നതിനു മുന്‍പാണ് മദ്യപര്‍വ്വ മാദ്ധ്യമലഹരിക്ക് ആരംഭം കുറിച്ചത്. കേരളത്തില്‍ നിലനില്‍ക്കുന്ന മാദ്ധ്യമ ലഹരി ഏതു ദിശയിലേക്ക് മലയാളിയെ കൊണ്ടുപോകുന്നു?

പദ്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബത്തിന്റെ വിമര്‍ശനങ്ങള്‍ സുപ്രീം കോടതി തള്ളി

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിനെതിരെ മുന്‍ തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിച്ച വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുപ്രീം കോടതി.

ബാര്‍ കോഴ: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

അടച്ചുപൂട്ടിയ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ധനമന്ത്രി കെ.എം മാണി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കേരള ഹൈക്കോട

അട്ടപ്പാടി പാക്കേജ് നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി കെ.സി ജോസഫ്

ആദിവാസി മേഖലയില്‍ മന്ത്രിതല സംഘം ഇന്നലെയും ഇന്നുമായി നടത്തിയ സന്ദര്‍ശനത്തില്‍ വീഴ്ച ബോധ്യപ്പെട്ടതായും ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി.

പ്രധാന നിരത്തുകളുടെ ഓരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ വേണ്ടെന്ന് കോടതി

സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബവ്റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച നടപടി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി.

അട്ടപ്പാടി: രണ്ട് കോടി രൂപയുടെ അടിയന്തര സഹായം

ആദിവാസി ശിശുമരണ നിരക്ക് ഉയരുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ അടിയന്തിര സഹായം നല്‍കും. തിങ്കളാഴ്ച അട്ടപ്പാടി സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിതല സംഘമാണ് പ്രഖ്യാപനം നടത്തിയത്.

ബാര്‍ കോഴ: വിജിലന്‍സ് അന്വേഷണം തുടങ്ങുന്നു; ജുഡീഷ്യല്‍ അന്വേഷണ ആവശ്യവുമായി സി.പി.ഐ.എം

ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന വി.എസിന്റെ ആവശ്യത്തിന് പകരം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വം.

സി.പി.ഐ.എമ്മിന്റെ ശുചിത്വ കേരളം പരിപാടിയ്ക്ക് തുടക്കം

തിരുവനന്തപുരത്തെ ജഗതിയില്‍ കോര്‍പ്പറേഷന്‍ മൈതാനത്തെ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.