Skip to main content

പത്തനംതിട്ട ജില്ലാ പഞ്ചായത്തിനും പെരിയാര്‍ കടുവ സങ്കേതത്തിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്കും ഇന്നോവേഷന്‍സ് പുരസ്കാരം

സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ, സര്‍ക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന പദ്ധതികളില്‍ പൊതുജന സേവന മികവിനുള്ള അംഗീകാരമായി മൂന്ന് വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്.

എം.ജി കോളേജ് കേസ്: തുടരന്വേഷണ ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍

പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നിരപരാധിയായ ഒരാളെ രക്ഷിക്കാനാണ് കേസ് പിന്‍വലിച്ചതെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് തുടരന്വേഷണം സംബന്ധിച്ച നീക്കം ആഭ്യന്തര വകുപ്പില്‍ നിന്ന്‍ ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിസഭാ സംഘവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സംഘം വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചര്‍ച്ച നടത്തി.

സ്വകാര്യ ബസുകളുടെ സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് അനുവദിച്ചിട്ടുള്ള സൂപ്പര്‍ ക്ലാസ് പെര്‍മിറ്റ് പിന്‍വലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

റബ്ബറിന്റെ താങ്ങുവില അഞ്ച് രൂപ വര്‍ധിപ്പിക്കും

വില തകര്‍ച്ച മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്ന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും അടങ്ങുന്ന സംഘം വ്യാഴാഴ്ച ന്യൂഡല്‍ഹിയിലേക്ക് പോകുന്നുണ്ട്.

സഞ്ജു വി സാംസൺ ട്വന്റി -20 ടീമിലെത്തി

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വീണ്ടും ഇന്ത്യൻ ടീമിലെത്തി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി -20 ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. 

തരൂരിന്റെ മോദിസ്തുതിയും ഹൈക്കമാന്‍ഡിന്റെ മോദിസഹായവും

മോദി പ്രയോഗിച്ച ചീട്ടിന് ഉചിതമായ മറുചീട്ട് കോണ്‍ഗ്രസ്സിന്റെ പിന്തുണയായി ശശി തരൂരിനെ ആ ദൗത്യത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഗൂഢമായ ലക്ഷ്യത്തിന് വേണ്ടിയാണ് ബി.ജെ.പി ഇത്തരത്തില്‍ സ്വച്ഛഭാരത് യത്നവുമായി ഇറങ്ങിയിരിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കില്‍ ജനം വിശ്വസിക്കുമായിരുന്നു.

കെ. ആര്‍ മീരയ്ക്ക് വയലാര്‍ അവാര്‍ഡ്

2014-ലെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ കെ. ആര്‍ മീരയ്ക്ക്. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്കാരം. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 27-നാണ് പുരസ്കാരം സമ്മാനിക്കുക.   

തരൂരിനെതിരെ നടപടി വേണമെന്ന് കെ.പി.സി.സി; കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും

നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പ്രശംസിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചു.