Skip to main content

കതിരൂര്‍ മനോജ്‌ വധം: മുഖ്യപ്രതി വിക്രമന്‍ കീഴടങ്ങി

കണ്ണൂര്‍ ജില്ലയിലെ കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് ഇ. മനോജിന്റെ വധവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി വിക്രമന്‍ വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങി.

സെപ്തംബര്‍ 30 വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീം കോടതി

ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സെപ്തംബര്‍ 30 വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിഴിഞ്ഞം: പാരിസ്ഥിതിക അനുമതി എല്ലാ ചട്ടങ്ങളും പാലിച്ചെന്ന്‍ കേന്ദ്രം

പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത് എല്ലാ ചട്ടങ്ങളും പാലിച്ചാണെന്നും പദ്ധതിയ്ക്കെതിരെ തീരദേശനിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും കേന്ദ്രം.

ബാറുടമകളുടെ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും

സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. അതുവരെ തല്‍സ്ഥിതി തുടരണമെന്ന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പശ്ചിമഘട്ട സംരക്ഷണം: പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രം

പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം.

ലോകമലയാളിയ്ക്ക് ഓണാശംസകള്‍

നീതിയും കരുതലുമുള്ള സാമൂഹ്യക്രമത്തിനായും സദ്ഭരണത്തിന് പ്രാമുഖ്യം കൊടുക്കുന്ന രാഷ്ട്രീയ വ്യവസ്ഥയ്ക്കുമായുള്ള ജനങ്ങളുടെ അദമ്യമായ ആഗ്രഹത്തിന്റെ പ്രതീകമാണ്‌ ഓണമെന്ന്‌ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

മനോജ്‌ വധം: അന്വേഷണം സി.ബി.ഐയ്ക്ക് വിടുമെന്ന് സര്‍ക്കാര്‍

കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വധം സി.ബി.ഐ അന്വേഷണത്തിന് വിടുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.

വിഴിഞ്ഞം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് സ്റ്റേ ഇല്ല

വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ വിലക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

മറിയാമ്മയും ഉമ്മൻ ചാണ്ടിയും ഓണവും

കേരളത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഔദ്യോഗികവസതിയിൽ കൊയ്ത്തു നടത്തിക്കൊണ്ട് ഓണത്തിൽ പങ്കുചേർന്നത്. എന്നാല്‍, കൊയ്ത്തിനോടൊപ്പം അദ്ദേഹം പറഞ്ഞത് ഭാര്യ നടത്തിയ കൃഷിയിൽ തനിക്ക് പങ്കില്ലെന്നും. അടുക്കളയിലേയും അടുക്കളത്തോട്ടത്തിലേയും കാര്യമറിയുന്ന മുഖ്യമന്ത്രിയെയാണ് ഈ ഓണക്കാലത്ത് കേരളത്തിനാവശ്യം എന്നുകൂടി തന്റെ ഭർത്താവിനെ മറിയാമ്മ ഓർമ്മിപ്പിക്കുകയായിരുന്നോ എന്നും കൗതുകപൂർവ്വം സംശയിക്കേണ്ടിയിരിക്കുന്നു.

മദ്യദുരന്ത സാധ്യതയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കി വി.എം സുധീരന്‍

സര്‍ക്കാറിന്റെ മദ്യനയം അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കതിരെ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍.