Skip to main content

സംസ്ഥാനത്തെ മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചു

താരതമ്യേന ചെലവു കുറഞ്ഞ ലൈറ്റ് മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഉപദേശകരായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

റെയില്‍വേ പദ്ധതികള്‍ക്ക് കേരളം കൂടുതല്‍ തുക മുടക്കണമെന്ന് സദാനന്ദ ഗൗഡ

ഒന്നുകില്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്‍കുകയോ അല്ലെങ്കില്‍ പദ്ധതിച്ചിലവിന്റെ പകുതി വഹിക്കാനോ കേരളം തയ്യാറാകണമെന്ന് റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൗഡ.

കൊച്ചി മെട്രോയ്ക്ക് 400 കോടി രൂപ ഉടന്‍: വെങ്കയ്യ നായിഡു

കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ബജറ്റില്‍ അനുവദിച്ച 800 കോടി രൂപയില്‍ 400 കോടി രൂപ ഉടന്‍ നല്‍കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു.

പ്ലസ്ടു: സര്‍ക്കാറിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് അനാവശ്യമായിരുന്നുവെന്ന് കോടതി.

കോണ്‍ഗ്രസിലെ പ്രശ്നം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് ആന്റണി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി ബുധനാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.

ബി.ജെ.പി പാര്‍ലിമെന്ററി ബോര്‍ഡില്‍ നിന്ന് അദ്വാനിയേയും ജോഷിയേയും ഒഴിവാക്കി

അദ്വാനി, എം.എം ജോഷി എന്നിവരെ ഉള്‍പ്പെടുത്തി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശക സമിതി പുതുതായി രൂപീകരിച്ചിട്ടുണ്ട്.

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെച്ചു

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവെച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനേയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും സന്ദര്‍ശിച്ചിരുന്നു.

പ്ലസ്ടു: ഇടക്കാല വിധിക്കെതിരെ അപ്പീല്‍ സ്വീകരിച്ചു; വാദം ബുധനാഴ്ച

ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്ത സ്കൂളുകള്‍ക്ക് മാത്രം പുതിയ പ്ലസ്‌ടു ബാച്ചുകള്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു കോടതി വിധി.

ബാറുകള്‍ സെപ്തം. 12-നകം പൂട്ടണമെന്ന് സര്‍ക്കാര്‍; നയം നിയമമാക്കണമെന്ന് കോടതി

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഒഴികെയുള്ള ബാറുകള്‍ സെപ്തംബര്‍ 12-നകം പൂട്ടാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കും. നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പ്പുണ്ടാകില്ലെമെന്ന് ഹൈക്കോടതി.

ബാര്‍ പൂട്ടല്‍: ഇടക്കാല ഉത്തരവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി

ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ഹൈക്കോടതി.