Skip to main content
തിരുവനന്തപുരം

light metro

 

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാനിരുന്ന മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഉയര്‍ന്ന പദ്ധതിച്ചിലവ്‌ കണക്കിലെടുത്താണ് തീരുമാനം. താരതമ്യേന ചെലവു കുറഞ്ഞ ലൈറ്റ് മെട്രോ റെയില്‍ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ ഉപദേശകരായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ (ഡി.എം.ആര്‍.സി) ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

മോണോ റെയില്‍ നിര്‍മ്മാണത്തിന് ദര്‍ഘാസ് സമര്‍പ്പിച്ച കമ്പനി കിലോമീറ്റിന് 288 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം വരുമിത്‌. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മോണോറെയില്‍ കോര്‍പ്പറേഷന്റെ ബോര്‍ഡ് യോഗം തീരുമാനമെടുത്തത്. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പൊതുമരാമത്ത്‌ വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും പങ്കെടുത്തു.

 

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മോണോ റെയില്‍ പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടത്. തിരുവനന്തപുരത്ത് 22 കിലോമീറ്ററും കോഴിക്കോട് 14 കിലോമീറ്ററും പ്രാരംഭ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു. ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡി.എം.ആര്‍.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.