Skip to main content

പ്ലസ്ടു: ഇടക്കാല വിധിയ്ക്കെതിരെ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും കടുത്ത വിമര്‍ശനമാണ് വാദങ്ങള്‍ക്കിടെ നടത്തിയിരുന്നത്.

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം പാമോലിന്‍ അഴിമതിക്കേസില്‍ സത്യം എങ്ങനെ പുറത്തുവരുമെന്ന് സുപ്രീം കോടതി. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതല്ലേ ഉചിതമെന്നും കോടതി.

കേരളത്തില്‍ കാല്‍ വെക്കാന്‍ ഇടം തേടി അമിത് ഷാ

അദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള തന്റെ ആദ്യ സംസ്ഥാന സന്ദര്‍ശനത്തില്‍ പാര്‍ട്ടിയുടെ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഷാ കൂടിക്കാഴ്ച നടത്തും.

ബാബു സെബാസ്റ്റ്യന്‍ എം.ജി സര്‍വ്വകലാശാലയുടെ പുതിയ വി.സി

കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. ബാബു സെബാസ്റ്റ്യന്‍ നിയമിതനായി.

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം

അത്തം മുതല്‍ ചതയം വരെ ഓണക്കാലത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് ബവറിജസ് കോര്‍പ്പറേഷന്റേയും കൺസ്യൂമർ ഫെഡിന്റേയും മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണത്തിന് സി.ബി.ഐയ്ക്ക് വിമുഖത

അന്തർ സംസ്ഥാന ബന്ധമില്ലാത്തതിനാൽ കേരള പോലീസിന് തന്നെ ഇത് അന്വേഷിക്കാന്‍ കഴിയുമെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സത്യവാങ്മൂലം.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുടെ സഹായിയെന്ന് കരുതുന്നയാള്‍ ഇടുക്കിയില്‍ അറസ്റ്റില്‍

ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകരെ സഹായിച്ചുവെന്ന് കരുതുന്ന ബീഹാര്‍ സ്വദേശിയായ ഷമീല്‍ സഫികുളയെ പോലീസ് വെള്ളിയാഴ്ച മൂന്നാറില്‍ അറസ്റ്റ് ചെയ്തു.

കേരളത്തില്‍ ബാലവിവാഹങ്ങള്‍ കൂടുന്നെന്ന് യുണിസെഫ്

രാജ്യത്ത് ഇപ്പോള്‍ 20-24 വയസിന് ഇടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ ഗ്രാമീണ പ്രദേശങ്ങളില്‍ 52.5 ശതമാനം പേരും നഗര പ്രദേശങ്ങളില്‍ 28.2 ശതമാനം പേരും 18 വയസ് ആകുന്നതിന് മുന്‍പേ വിവാഹം ചെയ്തവരാണ്.

എന്തുകൊണ്ട് സമരം ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പറയേണ്ടത്

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഇതുവരെ തരണം ചെയ്ത പ്രതിസന്ധികളുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കോടതി ഉത്തരവ് അത്ര വലിയ കാര്യമല്ല. അതിനാൽ നടക്കാത്ത കാര്യത്തിന് കേരളത്തെ തളർത്തുന്ന സമരത്തിൽ നിന്ന് പിൻവാങ്ങി, എന്തുകൊണ്ടാണ് തങ്ങൾ സമരം ചെയ്യാത്തതെന്ന് പ്രതിപക്ഷം മാധ്യമങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും വിശദീകരിക്കാൻ ശ്രമിച്ചാൽ അതായിരിക്കും ഏറ്റവും വലിയതും സർഗാത്മകവുമായ സമരം.

ടൈറ്റാനിയം അഴിമതി: തുടരന്വേഷണത്തിന് ഉത്തരവ്; മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കും

ടൈറ്റാനിയം അഴിമതി കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉത്തരവ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ നിര്‍ദ്ദേശം.