Skip to main content

വൈദ്യുതി നിരക്കില്‍ വര്‍ധന; സ്ലാബ് ഘടനയും പരിഷ്കരിച്ചു

സ്ലാബ് ഘടന 40 യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് സബ്സിഡി  നിരക്ക് ബി.പി.എല്‍ വിഭാഗത്തിന് മാത്രം. 250 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് എല്ലാ യൂണിറ്റിനും അഞ്ച് രൂപ. 

പൂട്ടിയ 418 ബാറുകളുടെ നിലവാരം പരിശോധിക്കണമെന്ന് ഹൈക്കോടതി

നിലവാരമില്ലെന്ന കാരണത്താല്‍ ലൈസന്‍സ് പുതുക്കി നല്‍കാതെ അടച്ചുപൂട്ടിയ 418 ബാറുകളില്‍ വീണ്ടും നിലവാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി.

പാറ്റൂര്‍ ഭൂമി ഇടപാട്: വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി

വിജിലന്‍സ് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ ലോകായുക്ത ചുമതലപ്പെടുത്തിയിട്ടുള്ളതിനാല്‍ മറ്റ് അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി.

പ്രത്യേക സാമ്പത്തിക മേഖലയില്‍ കസ്റ്റംസ് അനധികൃത സ്വര്‍ണ്ണം പിടിച്ചു

കയറ്റുമതിയ്ക്കായി കൊച്ചി പ്രത്യേക സാമ്പത്തിക മേഖല വഴി നികുതി ഒഴിവാക്കി ഇറക്കുമതി ചെയ്ത സ്വര്‍ണം ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നു.

അഞ്ച് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ് ശുപാര്‍ശ

വോളിബോള്‍ താരം ടോം ജോസഫ്, ബാസ്കറ്റ്ബോള്‍ താരം ഗീതു അന്ന ജോസ്, ബാഡ്മിന്റണ്‍ താരം വി. ദിജു, തുഴച്ചില്‍ താരം സജി തോമസ്‌, അത്ലെറ്റിക്സില്‍ ടിന്റു ലൂക്ക എന്നിവര്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിക്കുക.

പദ്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറന്നിരുന്നതായി ആഡിറ്റ് റിപ്പോര്‍ട്ട്

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ മുന്‍പ് ഏഴു തവണ തുറന്നിരുന്നതായി സുപ്രീം കോടതി നിയോഗിച്ച ആഡിറ്റ് സമിതിയുടെ റിപ്പോര്‍ട്ട്. നിലവറ മുന്‍പ് തുറന്നിട്ടില്ലെന്നാണ് മുന്‍ തിരുവിതാംകൂര്‍ രാജകുടുംബം അറിയിച്ചിട്ടുള്ളത്.

സ്ഥാനാര്‍ഥി നിര്‍ണ്ണയ വിവാദം സി.പി.ഐ.എമ്മിലേക്കും

തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥി ആക്കിയതില്‍ സി.പി.ഐ.എമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് എം.എ ബേബി.

കോണ്‍ഗ്രസ് ബൂത്ത്‌ തല പുന:സംഘടന പൂര്‍ത്തിയായി

ഏറെ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബൂത്ത് തല ഭാരവാഹികളുടെ പുന:സംഘടന ഞായറാഴ്ച വൈകിട്ട് നടന്നു.

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തെക്കന്‍ കേരളത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ മഴ ശക്തമാണ്.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത്

വിവിധ തലങ്ങളിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങി മാര്‍ച്ചിനകം സമാപിക്കും. സമ്മേളനങ്ങള്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളില്‍ മാറ്റം കൊണ്ടുവരും.