Skip to main content
ന്യൂഡല്‍ഹി

tom josephഅര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ട 15 പേരില്‍ അഞ്ച് മലയാളികള്‍. വോളിബോള്‍ താരവും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ ടോം ജോസഫ്, ബാസ്കറ്റ്ബോള്‍ താരം ഗീതു അന്ന ജോസ്, ബാഡ്മിന്റണ്‍ താരം വി. ദിജു, തുഴച്ചില്‍ താരം സജി തോമസ്‌, അത്ലെറ്റിക്സില്‍ ടിന്റു ലൂക്ക എന്നിവര്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിക്കുക. അഞ്ച് മലയാളികള്‍ക്ക് ഒരേസമയം അര്‍ജുന ലഭിക്കുന്നത് ആദ്യമാണ്.

 

കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ വര്‍ഷത്തെ ശുപാര്‍ശ നടത്തിയത്. കായികരംഗത്തെ പരമോന്നത പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്നയ്ക്ക് ഇത്തവണ ആരേയും തെരഞ്ഞെടുത്തിട്ടില്ല. മലയാളികളായ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണും മുന്‍ ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജും സമിതി അംഗങ്ങളായിരുന്നു.

 

കഴിഞ്ഞ തവണത്തെ അവാര്‍ഡ് പ്രഖ്യാപനം കേരളത്തിന് അവഗണനയും അപമാനവുമാണ് പ്രധാനമായും സമ്മാനിച്ചത്. ഒന്‍പത് തവണ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അവാര്‍ഡ് ടോം ജോസഫിന് അവാര്‍ഡ് ലഭിക്കാതിരുന്നത് ആദ്യം വിവാദം സൃഷ്ടിച്ചത്. അതിനുശേഷം പ്രഖ്യാപിച്ച അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി എത്തിയ അത്ലെറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ അവാര്‍ഡ് പിന്‍വലിച്ച അപമാനകരമായ നടപടിയും ഉണ്ടായി.