Skip to main content

അനധികൃതമായി നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് വി.എസ്

ആലപ്പുഴ പാണാവള്ളി പഞ്ചായത്തില്‍ അനധികൃതമായി നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍.

ലിബിയയില്‍ നിന്നുള്ള 44 മലയാളി നഴ്സുമാര്‍ മടങ്ങിയെത്തി

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന്‍ 44 നഴ്സുമാര്‍ കേരളത്തിലേക്ക് മടങ്ങിയെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവരെത്തിയത്.

പാറമടകള്‍ പൂട്ടാന്‍ കൂടുതല്‍ സമയം: ഹരിത ട്രിബ്യൂണലിന് അതൃപ്തി

സുപ്രീം കോടതിയും കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയവും അനധികൃത പാറമടകൾ പൂട്ടണമെന്ന് നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇനിയും സമയം നീട്ടി നൽകുന്നതിലെ യുക്തി എന്താണെന്ന് ട്രൈബ്യൂണൽ.

ഉപകാരമില്ലാത്ത കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലെതെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിയാലും ഒരു മന്ത്രിയുടെ സ്ഥാനം പോകുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് കോടതി

കുട്ടികളുടെ വരയില്‍ വിരിഞ്ഞ കേരളവുമായി ടൂറിസം വകുപ്പിന്റെ ക്ലിന്റ് പേജ്

കേരളത്തിന്റെ കലയും സംസ്കാരവും പ്രകൃതിയും പ്രമേയമാക്കി ലോകമെമ്പാടുമുള്ള കുട്ടികള്‍ വരച്ച ആയിരം ചിത്രങ്ങളുമായി കേരള ടൂറിസത്തിന്റെ ക്ലിന്റ് പേജ്.

പ്ലസ്ടു: ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

പ്ലസ്‌ ടു ബാച്ചുകള്‍ അനുവദിച്ച വിഷയത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കും മന്ത്രിസഭയ്ക്കുമാണെന്ന് മുഖ്യമന്ത്രി.

അരുന്ധതി റോയിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ആവശ്യപ്പെട്ടു

ഗാന്ധിജിക്കെതിരെ വിമര്‍ശനമുന്നയിച്ച് അരുന്ധതി റോയ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സാധ്യതയുണ്ടെങ്കില്‍ കേസെടുക്കുമെന്നാണ് പോലീസ് നിലപാട്.

സ്പൈസ് റൂട്ട്: കേരള ടൂറിസവും യുനെസ്കോയും തമ്മില്‍ ധാരണാപത്രം

പ്രാചീനമായ സ്പൈസ് റൂട്ടിന്റെ സംരക്ഷണത്തിനായി സംസ്ഥാന ടൂറിസം വകുപ്പും യുനെസ്കോയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ത്രികക്ഷി കരാര്‍ ഒപ്പിട്ടു; കെ.എസ്.ഇ.ബി കമ്പനിവത്കരണം പൂര്‍ണ്ണം

കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തികരിച്ച് സംസ്ഥാന സര്‍ക്കാറും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.