Skip to main content

ഗ്ലോബല്‍ അഗ്രോ മീറ്റ് നവംബര്‍ ആറ്-ഏഴ് തീയതികളില്‍ കൊച്ചിയില്‍

കൃഷിവകുപ്പിന്റെയും കെ.എസ്.ഐ.ഡി.സിയുടെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ അഗ്രോ മീറ്റ് നവംബര്‍ ആറ്, ഏഴ് തീയതികളില്‍ കൊച്ചിയില്‍ നടക്കും. 

കുട്ടിക്കടത്ത്: മുക്കം അനാഥാലയത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ്

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ അനധികൃതമായി കൊണ്ടുവന്ന സംഭവത്തില്‍ കോഴിക്കോട് മുക്കത്തുള്ള അനാഥാലായത്തിനെതിരെ കേസെടുക്കുമെന്ന് ജാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച്. 

379 അധികബാച്ചുകള്‍ അടക്കം പുതിയ 699 പ്ലസ്ടു ബാച്ചുകള്‍

നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ്ടുവിന് 379 അധിക ബാച്ചുകള്‍ അടക്കം പുതിയ 699 ബാച്ചുകള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കൊല്ലം ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ പ്രതാപവര്‍മ തമ്പാനെ നീക്കി

കൊല്ലം​ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ ജി. പ്രതാപവർമ തമ്പാനെ നീക്കി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും മാർക്കറ്റ്‌ഫെഡ് ചെയർമാനുമായ വി. സത്യശീലനാണ് പുതിയ അദ്ധ്യക്ഷന്‍. 

മൂന്ന്‍ പുതിയ സ്പീഷീസ് ബാക്ടീരിയങ്ങളെ കണ്ടെത്തി മലയാളി ശാസ്ത്രജ്ഞ

വ്യാവസായിക മാലിന്യത്തില്‍ നിന്നും എണ്ണയെ വിഘടിപ്പിക്കുവാന്‍ ശേഷിയുള്ള മൂന്നുതരത്തിലുള്ള ബാക്ടീരിയങ്ങളുടെ കണ്ടെത്തലുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ യുവ ശാസ്ത്രജ്ഞ ഡോ. ആര്‍.ബി. സ്മിത. 

മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി റിമാന്‍ഡില്‍

തിങ്കളാഴ്ച ഉച്ചയോടെ പത്തനംതിട്ടയില്‍ നിന്ന്‍ അറസ്റ്റ് ചെയ്ത സിറാജുദ്ദീന്‍ എന്ന മുഹമ്മദ് സിറാജിനെ രാവിലെ കരുനാഗപ്പള്ളി മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ പട്ടികയില്‍ നിന്ന്‍ പ്രവേശനം നല്‍കാന്‍ സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് പ്രത്യേകം പ്രവേശന പരീക്ഷ നടത്താൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

ഭരണത്തെ പങ്കുവയ്ക്കലിന് മാത്രമായി കാണുമ്പോൾ

ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ കയറിയ നാൾ മുതൽ തുടങ്ങിയതാണ് അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച തർക്കങ്ങളും അതിനെത്തുടർന്നുണ്ടാവുന്ന അനിശ്ചിതത്വങ്ങളും. ഇപ്പോൾ സ്പീക്കർ ജി. കാർത്തികേയന്റെ രാജിപ്രഖ്യാപനത്തോടെ ഇനിയുള്ള ദിവസങ്ങൾ വീണ്ടും സംസ്ഥാനം അധികാര വടംവലിയുടെ കാഴ്ചകളിലേക്ക്.

സരിത എസ് നായരുടെ അഭിഭാഷകനെതിരേ അച്ചടക്ക നടപടിക്ക് ശുപാര്‍ശ

തനിക്ക് ഉത്തമ വിശ്വാസമില്ലാത്ത കാര്യങ്ങള്‍ ഫെനി മാധ്യമങ്ങളോട് പറഞ്ഞത് ശരിയായ നടപടിയല്ലെന്നും ഇത് അഭിഭാഷക വൃത്തിയുടെ മാന്യതയ്ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നും ബാര്‍ കൗണ്‍സില്‍ ആരോപിച്ചു.

സുധീരന്റെ മദ്യനയത്തിനെതിരെ വക്കം പുരുഷോത്തമന്‍

സ്പീക്കര്‍ സ്ഥാനം നിയോജകമണ്ഡലത്തിലെ തന്റെ വികസനപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന ജി കാര്‍ത്തികേയന്റെ അഭിപ്രായത്തെയും വക്കം തള്ളിക്കളഞ്ഞു.