Skip to main content

രണ്ടാം മാറാട് കലാപത്തിലെ 22 പ്രതികള്‍ക്ക് ജാമ്യം

രണ്ടാം മാറാട് കലാപത്തില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച 22 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ സംസ്ഥാനം ശക്തമായി എതിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്ലസ് ടു സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു

 പ്ലസ് ടു അധിക ബാച്ച് സംബന്ധിച്ച തീരുമാനം വൈകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലും 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നടപടി.

മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

പുനഃസംഘടനയെപ്പറ്റി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു കെ.പി.സി.സി അധ്യക്ഷന്‍ വിഎം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.സി ജോസഫും പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും പാര്‍ട്ടിയിലും ഹൈക്കമാന്റിലും യു.ഡി.എഫിലും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്‌.ആര്‍.ടി.സി ബസിനുളളില്‍ യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തി

ശനിയാഴ്ച രാത്രി പത്തു മണിയോടെ ഉടുമലപ്പെട്ടയില്‍ നിന്ന്‌ മൂന്നാറിലേക്കു പുറപ്പെട്ട ബസ്‌ പതിനൊന്നരയോടെ മറയൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം നടന്നത്.

അനുമതിയില്ലാത്ത ക്വാറികളുടെ ലൈസൻസ് റദ്ദാക്കണം: ഹരിത ട്രൈബ്യൂണൽ

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പല ക്വാറികളും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരായ സായൂജ് മോഹൻദാസും കെ.കെ. സുധീഷും സമർപ്പിച്ച അപേക്ഷയിലാണ് ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.

മദനിയും വിചാരണത്തടവും

2012-ല്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ 66.2 ശതമാനവും വിചാരണത്തടവുകാരാണ്. 1972-ല്‍ കേസുകളില്‍ 62.7 ശതമാനത്തില്‍ ശിക്ഷാവിധി ഉണ്ടായെങ്കില്‍ 2012-ല്‍ അത് 38.5 ശതമാനമായി കുറഞ്ഞു. നിരപരാധികള്‍ക്ക് സാങ്കേതികമായി ശിക്ഷ ലഭിക്കാതെ തന്നെ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയാണ് നമ്മുടെ രാജ്യത്തെ വിചാരണത്തടവ് ഉണ്ടാക്കുന്നത്.

മാറാട് കലാപക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന്‍ സര്‍ക്കാര്‍

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിട്ടില്ല: സുധീരന്‍

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഇക്കാര്യം കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.

നഴ്‌സുമാരുടെ ശമ്പള കുടിശിക ലഭിക്കും; ജോലി ഉറപ്പാക്കും: മുഖ്യമന്ത്രി

46 പേര്‍ക്കും തത്കാലം സ്വകാര്യ ആശുപത്രികളില്‍ ജോലി നല്‍കുമെന്നും നഴ്‌സുമാരുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

പാറ്റൂര്‍ ഭൂമിയിടപാട്: നിയമസഭയില്‍ വി.എസിന്‍റെ സബ്മിഷന്‍

രേഖകളും തെളിവുകളും താന്‍ നേരത്തെ ഹാജരാക്കിയതാണെന്നും ഭൂമി വിവാദം സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൂഴ്ത്തിയെന്നും വി.എസ് ആരോപിച്ചു.