Skip to main content

ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു

ജെ.സി ഡാനിയേൽ അവാർഡ് ജേതാവും ആദ്യകാല മലയാള സംവിധായകനുമായ ശശികുമാര്‍(86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

മില്‍മ പാലിന് ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചു

ക്ഷീരകര്‍ഷകര്‍ക്കാണ് വില വര്‍ധനവിന്റെ ഗുണം ലഭിക്കുന്നതെന്നും കൂട്ടിയ വിലയില്‍ രണ്ടു രൂപ നാല്‍പത് പൈസ കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും മില്‍മ ചെയര്‍മാന്‍ അറിയിച്ചു.

ദേശീയപാത വികസനം: സർക്കാർ പരാജയമാണെന്ന് ഹൈക്കോടതി

സ്വകാര്യപദ്ധതികള്‍ക്ക് വേഗത്തില്‍ സ്ഥലമേറ്റെടുത്തു നല്‍കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടാത്തതെന്ന് ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ അദ്ധ്യക്ഷയായ ബെ‌ഞ്ച് ചോദിച്ചു.

പരിസ്ഥിതി സൗഹാർദ്ദപരമെങ്കിൽ ആറന്മുള വിമാനത്താവളത്തെ പിന്‍തുണക്കും: മുഖ്യമന്ത്രി

വിമാനത്താവളത്തിനുളള അനുമതി നേടിയെടുക്കേണ്ടത് വിമാനത്താവള കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാറുകള്‍ പൂട്ടിയിട്ടും സംസ്ഥാനത്തെ മദ്യവില്പ്പന കൂടിയെന്ന്‍ എക്‌സൈസ് വകുപ്പ്

തുറന്നിരിക്കുന്ന 313 ബാറുകളില്‍ 95 ശതമാനത്തിന്റെ അധികവില്‍പന ഉണ്ടായെന്നും ബിവറേജസ് കോര്‍പറേഷന്റെ വരുമാനം ഈ വര്‍ഷം പതിനായിരം കോടി കവിയുമെന്നും എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാംപയിന്‍ നോട്ടീസില്‍ പറയുന്നു.

 

 

എയിംസ്:സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം

എയിംസിന്‍റെ കാര്യത്തില്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് എയിംസ് സ്ഥാപിക്കുന്നതിനായി നാല് സ്ഥലങ്ങൾ കണ്ടെത്തിയതായുംആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു.

ലൈംഗികാതിക്രമങ്ങള്‍ക്ക് പരിഹാരമോ മൊബൈൽ ഫോൺ നിരോധനം!

മൊബൈൽ ഫോൺ നിരോധിച്ചാൽ കുറച്ചൊക്കെ മൊബൈൽ ഫോൺ ഉപയോഗം കുറഞ്ഞെന്നിരിക്കും. എന്നാൽ അതിനേക്കാൾ ശക്തമായി ബന്ധപ്പെടാനും വിനിമയം നടത്താനുമുള്ള രീതിയിലേക്ക് പുതുതലമുറ മാറും. അത് മൊബൈലിനേക്കാൾ ശക്തവും ഗൂഢവുമായിരിക്കും.

കുട്ടിക്കടത്ത്: സമഗ്ര അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

കേസില്‍ അന്വേഷണം നിലച്ചോയെന്ന്‍ ആരാഞ്ഞ ഹൈക്കോടതി വിഷയത്തില്‍ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

മദനി ജാമ്യത്തിലിറങ്ങി; സൂഫിയയ്ക്ക് ബംഗലൂരുവിലേക്ക് പോകാന്‍ അനുമതി

കേരളത്തിലെ വിവിധ കോടതികളില്‍ മദനിയ്ക്കെതിരെ ഉണ്ടായിരുന്ന പ്രൊഡക്ഷന്‍ വാറന്റുകള്‍ അടക്കമുള്ള നിയമതടസ്സങ്ങള്‍ നീക്കേണ്ടതിനാല്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മദനി പുറത്തിറങ്ങിയത്.

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തി

g karthikeyanനിയമസഭാ സ്പീക്കർ ജി.കാർത്തികേയൻ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. സുധീരന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.