Skip to main content
കോഴിക്കോട്

 

മില്‍മ പാലിന് ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ വില നിലവാരം തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദന ചെലവിലുള്ള വര്‍ധനവാണ് വില കൂട്ടാനുള്ള കാരണമെന്നും ക്ഷീരകര്‍ഷകര്‍ക്കാണ് വില വര്‍ധനവിന്റെ ഗുണം ലഭിക്കുന്നതെന്നും കൂട്ടിയ വിലയില്‍ രണ്ടു രൂപ നാല്‍പത് പൈസ കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും മില്‍മ ചെയര്‍മാന്‍ അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന മില്‍മയുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പുതുക്കിയ വിലയനുസരിച്ച് മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയാകും. നീലക്കവര്‍ പാലിന് 38 രൂപയും പച്ചക്കവര്‍ പാലിന് 40 രൂപയുമായി വില വര്‍ധിക്കും. മില്‍മയുടെ മറ്റ് ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും.