Skip to main content

പുന്നപ്ര വയലാർ സമരനായകന്‍ പി.കെ ചന്ദ്രാനന്ദൻ അന്തരിച്ചു

ദീർഘകാലം സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരും ആയിരുന്നു പി.കെ ചന്ദ്രാനന്ദൻ.

മദ്യനയം: ആറാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യനയം രൂപവത്കരിക്കാന്‍ ആറാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നികുതി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് സര്‍ക്കാര്‍ സാവകാശം തേടിയിട്ടുള്ളത്.

കുട്ടിക്കടത്ത്: അന്വേഷണത്തിന് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

അനധികൃത ഫ്ളാറ്റ് നിര്‍മ്മാണം: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

അടിമലത്തുറയിലെ അധികൃത കെട്ടിട നിര്‍മാണവിഷയത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്കി.

തപസ് പാലിന്റെ മാപ്പും മുദ്രാവാക്യങ്ങളും

മുദ്രാവാക്യങ്ങൾ ആശയപരമായി സ്വാധീനിച്ചതിന്റെ പരിഭാഷയാണ് തപസ് പാലിന്റെ ഭീഷണിയിലൂടെ പുറത്തു വന്നത്. ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോളൂ എന്ന മുദ്രാവാക്യത്തിലെ ഞങ്ങളിൽ ഒരാളെ തൊട്ടുകളിച്ചാൽ നിങ്ങളെ കൊന്നൊടുക്കി നശിപ്പിച്ചുകളയും എന്ന ഭീഷണി.

ലുലു ഗ്രൂപ്പ് ഇന്‍ഫോപാര്‍ക്കില്‍ 350 കോടി രൂപയുടെ നിക്ഷേപപം നടത്തുന്നു

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 350 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ്. 

മദ്യവില്‍പ്പന കുറഞ്ഞതായി കണക്കുകള്‍

ഏപ്രിൽ,​ മേയ് മാസങ്ങളിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായതായി ബവ്റിജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. 

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം ഐ.ജി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ റേഞ്ച് ഐ.ജിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന്‍ രമേശ്‌ ചെന്നിത്തല. കൊലപാതകത്തിന് പിന്നില്‍ പ്രാദേശികമായ വാക്കുതര്‍ക്കമാണെന്നും മന്ത്രി.

കടല്‍ക്കൊല കേസില്‍ കേന്ദ്രം വീണ്ടും നിയമോപദേശം തേടി

പുതിയ അറ്റോര്‍ണ്ണി ജനറലായി നിയമിച്ചിട്ടുള്ളത് കേസില്‍ ഇറ്റലിയ്ക്ക് വേണ്ടി ഹാജരായിരുന്ന മുകുള്‍ റോഹ്തഗിയെയാണ്. കേസില്‍ സര്‍ക്കാറിന് വേണ്ടി റോഹ്തഗി ഹാജരാകുന്നതിനെ എന്‍.ഐ.എ എതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ കേരളം പുന:പരിശോധനാ ഹര്‍ജി നല്‍കി.