Skip to main content

പകര്‍ച്ചപ്പനി: ആരോഗ്യവകുപ്പ് ഐ.സി.യുവിലെന്ന്‍ പ്രതിപക്ഷം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ബുധനാഴ്ച ആവശ്യപ്പെട്ടു.

വാളകം കേസ്: ഗണേഷ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു

2011 സെപ്റ്റംബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൃഷ്ണ കുമാറിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍വാളകം എം.എല്‍.എ ജങ്ഷനില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടിക്കടത്ത്: സര്‍ക്കാര്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ജൂലൈ രണ്ടിനകം സമര്‍പ്പിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.

ചീഫ് സെക്രട്ടറിക്ക് വെളിപ്പെടുത്താത്ത സ്വത്തില്ലെന്ന്‍ മുഖ്യമന്ത്രി

ഭരത് ഭൂഷണിന് ഔദ്യോഗികമായി വെളിപ്പെടുത്താത്ത സ്വത്തില്ലെന്നും ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ 2011-ല്‍ സര്‍ക്കാരിനെ അറിയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബീനാ പോള്‍ ചലച്ചിത്ര അക്കാദമിയുടെ ചുമതലകള്‍ ഒഴിഞ്ഞു

അക്കാദമിയിലെ സ്ഥാനങ്ങളില്‍ നിന്ന് ബീനാ പോളിനെ നീക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒപ്പുവച്ചു.

ട്രോളിംഗ് നിരോധനം: അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു

ട്രോളിംഗ് നിരോധനവും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നേരിട്ട്കൊണ്ടിരിക്കുന്ന പ്രതിസന്ധിയും നിയമസഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.

വെള്ളിയാഴ്ച മുതല്‍ ലോഡ് ഷെഡ്ഡിംഗ് ഇല്ല: ആര്യാടന്‍ മുഹമ്മദ്

അറ്റകുറ്റപണിക്കായി ഉല്‍പാദനം നിറുത്തിയ ശബരിഗിരിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് 27-ന് പുനരാരംഭിക്കുന്നതോടെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാനാവുമെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

കെ.എസ്.ഇ.ബിയ്ക്കായി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്ന് ആറ് നൂതന പദ്ധതികള്‍

കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട ആറ് ആറ് യുവ സംരംഭകരുടെ നൂതന പദ്ധതികള്‍ക്ക് കെ.എസ്.ഇ.ബി ധനസഹായം നല്‍കും.

ടി.പി വധം: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചക്കാലന്‍ സുമേഷ്,ആന്‍ജിത് നാരായണന്‍,വിജീഷ്,നിതിന്‍ നാരായണന്‍,സുബിന്‍,സ്മിതേഷ്എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കൂത്താട്ടുകുളം മേരിയുടെ സംസ്കാരം ഇന്ന്

ഉച്ചയ്ക്ക് രണ്ടു മണിവരെ മേവെള്ളൂരില്‍ മകള്‍ സുലേഖയുടെ വീട്ടിലും മൂന്ന് മുതല്‍ നാല് വരെ കോട്ടയത്ത് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.