Skip to main content

നെടുമ്പാശ്ശേരിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

ഒരു കോടി രൂപയുടെ സ്വര്‍ണ്ണം മലദ്വാരത്തിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളാണ് പിടിയിലായത്.

കുട്ടിക്കടത്ത്: ഡി.ഐ.ജി ശ്രീജിത്ത് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നും ഇവര്‍ പഠനശേഷം എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ചും സംസ്ഥാന സര്‍ക്കാറിന് ഒരു വിവരവും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിക്കും: കെ.സി ജോസഫ്‌

ഉല്‍പാദനത്തിന് കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും അതിനാല്‍ സംസ്ഥാനത്ത് മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഗ്രാമ വികസന മന്ത്രി കെ.സി ജോസഫ്‌.

മോദി രാജ്യത്തെ ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക് ‌തീറെഴുതി കൊടുക്കുന്നു: വി.എം സുധീരന്‍

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്നവയാണെന്നും ഈ തീരുമാനങ്ങള്‍ക്കെതിരെ സംസ്ഥാനം ശക്തമായ പ്രതിഷേധമറിയിക്കുമെന്നും സുധീരന്‍ പറഞ്ഞു.

കേരളത്തില്‍ എയിംസ്: കേന്ദ്രം നടപടി തുടങ്ങി

കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ എയിംസ് മാതൃകയില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി ഭൂമി കണ്ടെത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

ഐ.എ.എസ് തര്‍ക്കം: സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷം

ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് ഭരണസ്തംഭനത്തിന് ഇടയാക്കിയിട്ടെല്ലെന്നും പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

വൈദ്യുതി ബോര്‍ഡിനുള്ള നൂതന പദ്ധതികളുടെ അവതരണം സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍

കെ.എസ്.ഇ.ബി കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ള എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണ്‍ യുവ സംരംഭകരുടെ തെരഞ്ഞെടുക്കപ്പെട്ട നൂതന ആശയങ്ങളുടെ അവതരണം സംഘടിപ്പിക്കുന്നു.

കുട്ടിക്കടത്ത്: സി.ബി.ഐ അന്വേഷണം ഉചിതമെന്ന് ഹൈക്കോടതി

മറ്റെല്ലാ കാര്യങ്ങള്‍ക്കും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന്‍ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.