Skip to main content

നെല്ല് സംഭരണത്തിലെ കുടിശ്ശിക ജൂലൈ 15-നകം തീര്‍ക്കുമെന്ന് മുഖ്യമന്ത്രി

നെല്ല് സംഭരിച്ച വകയില്‍ 186 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ടെന്ന് ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.

മാതൃഭാഷയും പുത്തന്‍ വികസനവും

പ്രകൃതിയേയും മനുഷ്യനേയും ഇണക്കുന്ന കണ്ണിയാണ് ഒരു വ്യക്തിയുടെ മാതൃഭാഷ. ഒരു പ്രദേശത്തിന്റെ നിലനിൽപ്പും സാമ്പത്തിക-സാംസ്കാരിക വികസനവും ഈ കണ്ണിയെ ആശ്രയിച്ചിരിക്കുന്നു. ഏതു ഭാഷയേയും സ്നേഹത്തോടും കൗതുകത്തോടും സ്വീകരിക്കാനും കഴിയുന്നതിന് ആധാരം സ്വന്തം മാതൃഭാഷയുമായുള്ള ഹൃദയബന്ധമാണ്.

ഊര്‍മ്മിളാദേവിയ്ക്ക് തിരുവനന്തപുരം നഗരത്തിലേക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന്‍ സ്ഥലം മാറ്റപ്പെട്ട  പ്രധാനാധ്യാപിക ഊര്‍മ്മിളാ ദേവിയെ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ മോഡല്‍ സ്കൂളിലേക്ക് മാറ്റി നിയമിച്ചു.

ഇറാഖിലെ മലയാളി നഴ്സുമാരുടെ കാര്യത്തില്‍ ആശങ്ക വേണ്ട: മുഖ്യമന്ത്രി

ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഇറാഖി സര്‍ക്കാര്‍ എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിശുദ്ധിയുടെ റംസാന്‍ നോമ്പിന് തുടക്കം

ഇനി ഒരു മാസം വ്രത ശുദ്ധിയുടെ നാളുകള്‍. ഈ ഒരുമാസക്കാലം പ്രഭാതം മുതല്‍ പ്രദോഷം വരെ ആഹാരം വെടിഞ്ഞ് പ്രാര്‍ത്ഥനകളില്‍ മുഴുകി വിശ്വാസസമൂഹം നോമ്പനുഷ്ടിക്കും.

സ്ഥലംമാറ്റ വിവാദം: സര്‍ക്കാറിന് പ്രതികാര മനോഭാവമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഊര്‍മ്മിളാ ദേവിയെ സ്ഥലംമാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കും.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണന നയം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കിയെന്ന്‍ ആന്റണി

മതേതരത്വത്തോടുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തില്‍ ഇടിവ് വന്നിട്ടുള്ളതായും ഈ വിശ്വാസം തിരിച്ചുപിടിക്കേണ്ടത് മുന്നോട്ടുപോകാന്‍ അനിവാര്യമാണെന്നും ആന്റണി.

മുല്ലപ്പെരിയാര്‍ പാട്ടഭൂമി കേരളം കയ്യേറിയതായി തമിഴ്‌നാട്‌

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്  ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെടും.

സലിം രാജ് കേസ്: സഹായം ഉറപ്പ് നല്‍കി സി.ബി.ഐയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സഹായം ഉറപ്പ് നല്‍കി മുഖ്യമന്ത്രി മ്മന്‍ ചാണ്ടി സി.ബി.ഐ ജോയന്റ് ഡയറക്ടര്‍ക്ക് കത്തയച്ചു.

ശാസ്ത്ര കോണ്‍ഗ്രസ് ആലപ്പുഴയില്‍; ഡോ. ടെസ്സി തോമസ് നേതൃത്വം നല്‍കും

ഇരുപത്തിയേഴാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഇന്ത്യന്‍ മിസൈല്‍ ദൗത്യത്തിലെ പ്രധാനി ഡോ. ടെസ്സി തോമസ് ചെയര്‍പേഴ്സണ്‍ ആയി പങ്കെടുക്കും.