Skip to main content

ബാര്‍ തര്‍ക്കം: കെ.പി.സി.സി നാലംഗ സമിതിയെ നിയോഗിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

പ്ലസ്ടു അധിക ബാച്ച്: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് 148 പ്ലസ്ടു സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത മുന്നില്‍ കണ്ട് അധിക ബാച്ച് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

മോദിയുടെ ഭരണശൈലി പ്രകടമാകുന്ന ബജറ്റ്

ആധാർ കാർഡ്, ഇ ഗവേർണൻസ് വ്യാപകമാക്കൽ, അതുവഴി കൊണ്ടുവരാനുദ്ദേശിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ തുടങ്ങിയ മേഖലകളെകുറിച്ച് ഈ ബജറ്റ് നിശബ്ദമാണ്. മോദി സർക്കാർ വൻരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഉന്നം വയ്ക്കുന്ന മേഖലയുമാണത്.

ചീഫ് സെക്രട്ടറിയുടെ ഭാര്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

ന്യായവില കുറച്ച് കാണിച്ച് ഭൂമി വില്‍പ്പന നടത്തിയെന്ന ആരോപണത്തില്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്റെ ഭാര്യ രഞ്ജനയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.

റെയില്‍വേ ബജറ്റിലെ അവഗണന: കേരള നിയമസഭയില്‍ അടിയന്തര പ്രമേയം

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതായി കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തു.

മദ്യനയം രൂപീകരണം: സര്‍ക്കാരിന് ആറാഴ്ചത്തെ സമയം അനുവദിച്ചു

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണിത്. നയരൂപീകരണം സര്‍ക്കാരിന്റെ അവകാശമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നാർകോട്ടിക്‌സ് ആക്ട് ഭേദഗതി ചെയ്യാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥി-യുവജന പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറന്മുള വിമാനത്താവള പദ്ധതി: ഗുരുതര ക്രമക്കേടെന്ന് സി.എ.ജി റിപ്പോര്‍ട്ട്

പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് കൂട്ടുനിന്നുവെന്നും വിമാന കമ്പനികളുടെ നിയമ ലംഘനം തടയുന്നതില്‍ പരാജയപ്പെട്ടെന്നും സി.എ.ജി റിപ്പോർട്ടിൽ ആരോപിക്കുന്നു.

ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ടോയെന്ന്‍ ഹൈക്കോടതി

തുറന്നിരിക്കുന്ന ബാറുകള്‍ക്ക് വേണ്ടിയാണ് പലരും സംസാരിക്കുന്നതെന്നും ഐ.എം.എ ആസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബാറുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കരുണ എസ്‌റ്റേറ്റിന് നല്‍കിയ എന്‍.ഒ.സി മരവിപ്പിച്ചു

എന്‍.ഒ.സി ലഭിക്കാനുണ്ടായ സാഹചര്യം വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ സംഘം അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍.ഒ.സി തുടരണമോയെന്നന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.