Skip to main content

കൊച്ചി മെട്രോ: കാനറാ ബാങ്കുമായി 1170 കോടിയുടെ വായ്‌പാ കരാര്‍

10.8 ശതമാനം പലിശനിരക്കില്‍ 19 വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവ് തുടങ്ങിയാല്‍ മതി.

മന്ത്രിസഭാ പുന:സംഘടന: മുഖ്യമന്ത്രി 24ന് ഡല്‍ഹിയിലേക്ക്

കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ യു.എസ് സന്ദര്‍ശനം കഴിഞ്ഞ്‌ ഈ മാസം ഒടുവിലാണ്‌ കേരളത്തിലെത്തുക. പുന:സംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ സംസ്‌ഥാനത്ത്‌ തന്നെ നടത്താനാണ്‌ ഹൈക്കമാന്റ്‌ നിര്‍ദേശം.

ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്ക്കും. ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

ഗവര്‍ണര്‍ സ്ഥാനം രാജി വെക്കാന്‍ തയാര്‍: ഷീലാ ദീക്ഷിത്

രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലത്തെിയ ഷീലാ ദീക്ഷിത് ക്ഷേത്രത്തിന് പുറത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

കാര്‍ഷിക സര്‍വകലാശാല വനിതാസെല്‍ പിരിച്ചുവിട്ട നടപടി റദ്ദാക്കി

സര്‍വകലാശാലയില്‍ സ്ത്രീപീഡനം നടക്കുന്നതായി വനിത സെല്‍ കണ്ടെത്തിയിരുന്നു. വനിത സെല്ലിന്റെ റിപ്പോര്‍ട്ടില്‍ വി.സി പി രാജേന്ദ്രനെതിരെയും പരാമര്‍ശമുണ്ടായിരുന്നു.

ലൈംഗികാരോപണം: സി.പി.ഐ.എം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

ആലപ്പുഴയിലെ ഡി.വൈ.എഫ്‌.ഐ യുവനേതാവിനും തെരഞ്ഞെടുപ്പ് കാലത്ത് തളപ്പറമ്പിലെ ഒരു മുതിര്‍ന്ന നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണം അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്‌.

മന്ത്രിസഭാ പുനഃസംഘടന: ചര്‍ച്ചക്കായി മുഖ്യമന്ത്രി ഡല്‍ഹിക്ക്

സംസ്ഥാന മന്ത്രിസഭ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള കാര്യങ്ങളാണ് ചര്‍ച്ചാ വിഷയമാക്കുക.

ജി. കാര്‍ത്തികേയന്റെ രാജിക്ക് ഹൈക്കമാന്റിന്റെ അനുമതി

രാജിവയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കാർത്തികേയനെ തീരുമാനത്തില്‍ നിന്നും തടയേണ്ടതില്ലെന്നും എന്നാല്‍ അന്തിമ തീരുമാനം കേരള നേതൃത്വത്തിനാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടിക്കടത്ത്: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കേരള സര്‍ക്കാര്‍

സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. അതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നിയമസഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നു: ജി കാർത്തികേയൻ

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി,​ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,​ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ എന്നിവരെ താൻ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് കാർത്തികേയൻ പറഞ്ഞു.