Skip to main content

 

കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോളാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. അതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

അനാഥാലയങ്ങളില്‍ കുട്ടികളെ ദേഹോപദ്രവം ഏല്‍പിക്കുന്നതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. കുട്ടികളെ കൊണ്ടു വന്ന സംഭവം ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴില്‍ വരില്ളെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു