Skip to main content

മൂന്നാര്‍ വിധി: ചൊവ്വാഴ്ച സര്‍ക്കാര്‍ ഉന്നതതല യോഗം ചേരും

മൂന്നാര്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും.

ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ വിവേചനമുണ്ടെന്ന്‍ മനുഷ്യാവകാശ കമ്മീഷന്‍

jb koshyസംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടു സ്റ്റാര്‍ ബാറുകളില്‍ നിലവാരമില്ലാത്തവ പൂട്ടണമെന്നും അടച്ചിട്ടിരിക്കുന്നവയില്‍ നിലവാരമുള്ളവ തുറക്കാന്‍ അനുവദിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍.

പ്ലസ്ടു ക്രമക്കേട്: എം.ഇ.എസ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

ഫസല്‍ ഗഫൂര്‍ നടത്തിയ വെളിപ്പെടുത്തല്‍ വന്‍ അഴിമതി പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്നും ഇതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം.

വ്യോമസേന ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മലയാളി അടക്കം ഏഴുപേര്‍ മരിച്ചു

കോട്ടയം ഉദയനാപുരം സ്വദേശി സ്ക്വാഡ്രണ്‍ ലീഡര്‍ മനു (30) ആണ് മരിച്ച മലയാളി. അത്യാധുനിക ധ്രുവ് ഹെലിക്കോപ്റ്റര്‍ ആണ് അപകടത്തില്‍ പെട്ടത്.

പാറമടകള്‍ അടച്ചുപൂട്ടുന്നതിന് ഒരു വര്‍ഷം സാവകാശം വേണമെന്ന് കേരളം

പാരിസ്ഥിതിക അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ ഒരു വര്‍ഷം സാവകാശം നല്‍കണമെന്ന് കേരളം.

മൂന്നാര്‍ ഒഴിപ്പിക്കലില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്ന് ഹൈക്കോടതി

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മൂന്നാറില്‍ ദൗത്യസംഘം ഏറ്റെടുത്ത ഭൂമിയും റിസോര്‍ട്ടുകളും തിരിച്ചുനല്‍കാനും നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവ്.

ഞരമ്പു മുറിച്ച കൗൺസിലറും മാനസികാരോഗ്യക്കുറവും

വിചാരിക്കുന്ന കാര്യം സാധിച്ചില്ലെങ്കിൽ ആത്മഹത്യ എന്നുള്ള സന്ദേശം സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ച സത്യഭാമ പൊതുപ്രവർത്തനരംഗത്ത് തുടരാൻ അർഹതയുള്ള വ്യക്തിയല്ല. അവർ പൊതുരംഗത്തുനിന്ന് പിൻവലിഞ്ഞ് മനസ്സിനെ സ്വാസ്ഥ്യത്തിലേക്ക് നീങ്ങാൻ സഹായകരമായ രീതിയിൽ ജീവിച്ച് സ്വയം നോക്കുകയാണ് വേണ്ടത്.

പെണ്‍വാണിഭക്കേസിലെ പ്രതി ഒളിവില്‍ കഴിഞ്ഞത് എം.എല്‍.എ ഹോസ്റ്റലില്‍; പ്രതിഷേധം ശക്തം

പെണ്‍വാണിഭം നടത്തി കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് പണം തട്ടിയ കേസിലെ പ്രതിയെ തിരുവനന്തപുരത്തെ എം.എല്‍.എ ഹോസ്റ്റല്‍ പരിസരത്ത് നിന്ന്‍ പോലീസ് പിടികൂടി. 

കോര്‍പ്പറേഷന്‍ ഓഫീസില്‍ കൗണ്‍സിലറുടെ ആത്മഹത്യാശ്രമം

കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ മേയറുടെ മുന്നില്‍ വെച്ച് വാര്‍ഡ്‌ കൗണ്‍സിലര്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി.