Skip to main content
ന്യൂഡല്‍ഹി

iaf chopper crash in up

 

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് മലയാളി അടക്കം ഏഴുപേര്‍ മരിച്ചു. കോട്ടയം ഉദയനാപുരം സ്വദേശി സ്ക്വാഡ്രണ്‍ ലീഡര്‍ മനു (30) ആണ് മരിച്ച മലയാളി. തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ധ്രുവ് ഹെലിക്കോപ്റ്റര്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഉത്തര്‍ പ്രദേശിലെ സീതാപ്പൂരില്‍ വിജനമായ പാടത്ത് തകര്‍ന്നുവീണത്.

 

പരിശീലനത്തിന്റെ ഭാഗമായി ബറേലിയില്‍ നിന്ന്‍ അലഹബാദിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഹെലിക്കോപ്റ്ററിന് സാങ്കേതിക തകരാര്‍ ഉള്ളതായി പൈലറ്റ്‌ ലക്നോവിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിവരം നല്‍കിയതിന് പിന്നാലെ ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു വിംഗ് കമാണ്ടറും മനുവും അടക്കം രണ്ട് ഓഫീസര്‍മാരും അഞ്ച് വ്യോമസൈനികരുമാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

 

ധ്രുവ് ഹെലിക്കോപ്റ്ററുകള്‍ ഉള്‍പ്പെടുന്ന ഏഴാമത്തെയും ഏറ്റവും മാരകവുമായ അപകടമാണിത്. ഇതില്‍ ഇന്ത്യ ഇക്വഡോറിന് നല്‍കിയവയില്‍ രണ്ടെണ്ണവും ഉള്‍പ്പെടുന്നു.