സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ന്യൂനപക്ഷ പ്രീണന നയങ്ങള്‍ കോണ്‍ഗ്രസ് പിന്തുടരുന്നുവെന്ന് എ.കെ ആന്റണിയുടെ വിമര്‍ശനം. ഈ സാഹചര്യത്തില്‍ സാമൂഹ്യനീതി, തുല്യത തുടങ്ങിയ മൂല്യങ്ങളോട് നീതി പുലര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുമോയെന്ന കാര്യത്തില്‍ ജനങ്ങളില്‍ സംശയമുണ്ടായിരിക്കുന്നതായും ആന്റണി പറഞ്ഞു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് സി.കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കിടയിലെ കോണ്‍ഗ്രസിന്റെ ഈ പ്രതിച്ഛായ സംസ്ഥാനത്ത് വര്‍ഗ്ഗീയ പാര്‍ട്ടികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നതായും ആന്റണി അഭിപ്രായപ്പെട്ടു. മതേതരത്വത്തോടുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തില്‍ ഇടിവ് വന്നിട്ടുള്ളതായും ഈ വിശ്വാസം തിരിച്ചുപിടിക്കേണ്ടത് മുന്നോട്ടുപോകാന്‍ അനിവാര്യമാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യസമര സേനാനിയും കെ.പി.സി.സിയുടെ മുന്‍ അദ്ധ്യക്ഷനുമായിരുന്ന സി.കെ ഗോവിന്ദന്‍ നായര്‍. കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.