Skip to main content

തന്‍റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്ന്‍ ടോം ജോസ്

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ തര്‍ക്കത്തിലേക്ക് സ്വത്തുവിവാദം വലിച്ചിഴച്ചിഴക്കപ്പെടുകയായിരുന്നുവെന്ന്‍ ടോം ജോസ് പ്രസ്താവനയില്‍ പറഞ്ഞു.

കുട്ടിക്കടത്ത്: കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി സി.ബി.ഐയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും അന്വേഷണം നടത്തുന്നതില്‍ നിലപാട് തേടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

റെയില്‍വേ ചരക്ക്കൂലി വര്‍ദ്ധന: അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യ മന്ത്രി

90 ശതമാനം അരിയും ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത് റെയില്‍ മാര്‍ഗമാണെന്നും വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ഗൂഡല്ലൂരില്‍ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ വെട്ടേറ്റ് മരിച്ചു

ജോയിഷയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കുടുംബത്തെ സമീപിച്ച വയനാട് സ്വദേശി ലെനിനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

എം.എ ബേബി എം.എല്‍.എ സ്ഥാനം രാജിവെക്കില്ല: പ്രകാശ് കാരാട്ട്

തെര‍ഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ എം.എൽ.എമാർ രാജി വയ്ക്കുന്ന കീഴ്‌വഴക്കം പാർട്ടിയിലില്ലെന്നും ബേബിയെ രാജി വയ്ക്കാൻ അനുവദിക്കുന്നതിലൂടെ അത്തരമൊരു കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും കാരാട്ട് പറ‍ഞ്ഞു.

ശങ്കരനാരായണനും വക്കവും ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണം: പന്തളം സുധാകരന്‍

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍.

ഐ.എ.എസ് ഉദ്യോഗസ്ഥര്ക്കിടയിലെ ചേരിപ്പോര് പരിഹരിക്കണം: കെ. മുരളീധരന്‍

സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും പ്രതിപക്ഷ നേതാവ് വി. എസ്. അച്യൂതാനന്ദന് ഉദ്യോഗസ്ഥരെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് എഴുതി നല്‍കുകയാണ് വേണ്ടതെന്നും അല്ലാതെ കാടടച്ച് വെടിവയ്ക്കുകയല്ല വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

നെല്ലിയാമ്പതി: വനംവകുപ്പിനും ഹരിത എം.എല്‍.എമാര്‍ക്കെതിരെ ഗണേഷ്‌ കുമാര്‍

താന്‍ മന്ത്രിയായിരുന്ന കാലത്ത് നിയോഗിച്ച സമിതിയെ മറികടന്നാണ് ഭൂമി പതിച്ച് നല്‍കിയതെന്നും ഭൂമി നഷ്ടപ്പെട്ട കാര്യം അറിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

വിഷയം ഐ.എ.എസുകാരുടെ പോരല്ല, അഴിമതിയാണ്

പുറത്തുവന്നിരിക്കുന്ന വിഷയം ഐ.എ.എസ് ഉദ്യോഗസ്ഥർ, അതായത് ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ളവർ, അനധികൃത സ്വത്ത് സമ്പാദനവും മറ്റ് അനധികൃത ഇടപെടലും നടത്തിയിരിക്കുന്നു എന്നാണ്. മുഖ്യമന്ത്രി ആ വിഷയത്തിലേക്കു വരാതെ വെറും ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമായി മുദ്രകുത്തി അതു ഒത്തുതീർപ്പിലൂടെ പരിഹരിക്കുന്നതിന് ഒരാളെ നിയോഗിച്ചത് നീതീകരിക്കാനാവില്ല.

കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാദ്ധ്യത

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും മഴക്കും സാദ്ധ്യതയുണ്ടെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് തീരപ്രദേശത്തുള്ളവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.