Skip to main content
തിരുവന്തപുരം

കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ചരക്ക് കൂലി വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ്. 90 ശതമാനം അരിയും ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നത് റെയില്‍ മാര്‍ഗമാണെന്നും പൊതു വിതരണം ശക്തിപ്പെടുത്തി വിലവര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് ജേക്കബ് പറഞ്ഞു.

 

റെയില്‍വേ യാത്രാ-ചരക്ക് കൂലി വര്‍ദ്ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീമാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചത് ജനവിരുദ്ധമായ നടപടിയാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും റെയില്‍വെ നിരക്ക് വര്‍ദ്ധനവിനെതിരെ സര്‍ക്കാര്‍ പ്രമേയം കൊണ്ടു വരണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. നിയമ സഭാ സമ്മേളന കാലത്തുതന്നെ പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അവതരണാനുമതി നിഷേധിച്ചു.