Skip to main content

കുട്ടിക്കടത്ത്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡി.ജി.പിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.

പശ്ചിമഘട്ട സംരക്ഷണം: പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തുമെന്ന് കെ.എം.മാണി

കസ്തൂരി രംഗന്‍, ഗാഡ്ഗിൽ  റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരുടെയും അഭിപ്രായം തേടുമെന്ന് തിങ്കളാഴ്ച പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാർ :നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

പുതിയ ഡാമിനായി കേരളത്തിനും തമിഴ്നാടിനും ഒരുപോലെ സ്വീകാര്യമായ പുതിയ സ്ഥലം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തിയാൽ അത് ഡാമിന്റെ പ്രദേശത്തെ പരിസ്ഥിതിയെ ബാധിക്കുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെ: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി.

ഗോപി കോട്ടമുറിയ്ക്കലിനെയും എം.ആര്‍ മുരളിയേയും സി.പി.ഐ.എമ്മില്‍ തിരിച്ചെടുത്തു

സമീപകാലത്ത് നമോവിചാര്‍ മഞ്ചില്‍ നിന്നും രാജിവച്ച് സി.പി.ഐ.എമ്മില്‍ എത്തിയവര്‍ക്ക് കാന്‍ഡിഡേറ്റ് അംഗത്വം നല്‍കാനും കേന്ദ്രകമ്മിറ്റി അനുമതി നല്‍കി.

മനുഷ്യക്കടത്ത്: നിയമസഭ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും സ്വീകരിക്കേണ്ട അനന്തര നടപടികളെയും കുറിച്ചുള്ള ചര്‍ച്ച തുടങ്ങി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് പ്രമേയമവതരിപ്പിക്കുക.

കുട്ടിക്കടത്ത്: മുഖ്യമന്ത്രി അഡ്വ.ജനറലുമായി കൂടിക്കാഴ്ച നടത്തി

ആലുവ പാലസില്‍ വച്ച് രാവിലെ തുടങ്ങിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുവരും തയാറായില്ല.

മനുഷ്യക്കടത്തും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ധാര്‍മിക പരീക്ഷയും

കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു ഭരണകൂടത്തിന്റെ ധാര്‍മിക പരീക്ഷണം. കേരളത്തിലെ അനാഥാലയങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത കാണാതെ പോകാനാണ് ഇനിയും സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ സ്വയം പരാജയപ്പെടുക മാത്രമല്ല, നിസ്സഹായരായ ഒരുപറ്റം കുട്ടികളെ കൂടി പരാജയപ്പെടുത്തുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുന്നത്.

ഇന്‍ഫോപാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ ഇടം തേടി കൂടുതല്‍ ഐ.ടി കമ്പനികള്‍

2014-15 സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരത്തിലേറെ പേര്‍ക്ക് ജോലി നല്‍കാനാകുമെന്ന്‍ പ്രതീക്ഷിക്കുന്നതായി ഇന്‍ഫോപാര്‍ക്കില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.