Skip to main content
തിരുവനന്തപുരം

 

നിയമസഭാ സമ്മേളനത്തിന് ഇന്ന് (തിങ്കളാഴ്‌ച) രാവിലെ തുടക്കമായി. ബജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണു 28 ദിവസം നീളുന്ന  സമ്മേളനത്തിന്റെ പ്രധാന വിഷയം. മനുഷ്യക്കടത്ത് വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

 

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.കുട്ടികളെ കൊണ്ടുവന്നതില്‍ നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതോടെയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.

 

സുപ്രീം കോടതി വിധിയെത്തുടര്‍ന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും സ്വീകരിക്കേണ്ട അനന്തര നടപടികളുമാണു ആദ്യ ദിനമായ ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യുന്നത്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് പ്രമേയമവതരിപ്പിക്കുക. മുല്ലപ്പെരിയാറില്‍ സുപ്രീം കോടതി വിധിയെതുടര്‍ന്ന് നേരത്തെ സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും നിയമസഭയിലും ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

 

തെരഞ്ഞെടുപ്പ് ഫലം, ആര്‍.എസ്.പിയുടെ മുന്നണിമാറ്റം, സരിത പ്രശ്നം, മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍, ഗണേഷ് കുമാറിന്‍റെ മന്ത്രിസ്ഥാനം, അടക്കം നിരവധി വിഷയങ്ങള്‍ സഭയില് ചര്‍ച്ചക്ക് വരും. ഓരോ വകുപ്പുകളും ചര്‍ച്ച ചെയ്യപ്പടുമെന്നതിനൊപ്പം മന്ത്രിമാരുടെ പ്രവര്‍ത്തനവും വിലയിരുത്തപ്പെടും. ധനാഭ്യര്‍ഥന ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി 13 ദിവസമാണ് മാറ്റിവച്ചിരിക്കുന്നത്