Skip to main content

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് സര്‍ക്കാര്‍

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തല്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന്റെ വിലയിരുത്തല്‍.

മുല്ലപ്പെരിയാര്‍: കേരള നിയമസഭയില്‍ ജൂണ്‍ 9-ന് പ്രത്യേക ചര്‍ച്ച

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രതികൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരള നിയമസഭ വിഷയം ജൂണ്‍ ഒന്‍പതിന് ചര്‍ച്ച ചെയ്യും.

ടി.പി വധക്കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് രമയുടെ ഹര്‍ജി

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മണ്‍സൂണ്‍ നാളെ കേരള തീരത്ത്

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് പ്രതീക്ഷിച്ചത് പോലെയാണ് നീങ്ങുന്നതെന്നും ജൂണ്‍ അഞ്ചിന് തന്നെ കേരള തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായും വകുപ്പ്.

അബ്ദുള്ളക്കുട്ടിയ്ക്കെതിരായ പരാതിയില്‍ സരിത നായര്‍ മൊഴി നല്‍കി

എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ്. നായര്‍ തിങ്കളാഴ്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായി മൊഴി നല്‍കി.

കേരളത്തിലേക്ക് കുട്ടികളെ കടത്തി കൊണ്ടുവന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

കുട്ടികളെ കടത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് അര്‍ജുന്‍ മുണ്ട

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട.

കേരളത്തില്‍ ഇത്രയധികം ബാറുകള്‍ എന്തിനെന്ന് ഹൈക്കോടതി

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ബാറുകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നരേന്ദ്ര മോദിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്നും സംസ്ഥാനത്തിന്റെ അഭിപ്രായം പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.