Skip to main content
ന്യൂഡല്‍ഹി

monsoon

 

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് പ്രതീക്ഷിച്ചത് പോലെയാണ് നീങ്ങുന്നതെന്നും ജൂണ്‍ അഞ്ചിന് തന്നെ കേരള തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. കേരളത്തിന്‌ പുറമേ തെക്കന്‍ തമിഴ്‌നാടിന്റെ ഏതാനും ഭാഗങ്ങളിലും മണ്‍സൂണിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് വകുപ്പ് അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ ആറോടെ മണ്‍സൂണ്‍ എത്തുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

 

ഒഡിഷ, അസ്സം, കൊങ്കണും ഗോവയും, കര്‍ണ്ണാടകത്തിന്റെ തീരപ്രദേശം, തെക്കന്‍ കേരളം എന്നിവടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായും വകുപ്പ് അറിയിച്ചു.

 

ഇത്തവണ മണ്‍സൂണ്‍ സാധാരണ ശരാശരിയിലും കുറവായിരിക്കുമെന്നാണ് പ്രവചനം. 95 ശതമാനം മഴയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷവും ശരാശരിയോ അതിലധികമോ മഴ ലഭിച്ചിരുന്നു. പസഫിക് സമുദ്രത്തില്‍ ജലം ചൂടാകുന്ന എല്‍-നിനോ പ്രതിഭാസം കാരണമാണ് മഴ കുറയുകയെന്ന്‍ വിദഗ്ദ്ധര്‍ പറയുന്നു.