Skip to main content

നിയമസഭാ സമ്മേളനം ജൂണ്‍ ഒമ്പത് മുതല്‍

ബജറ്റിന്റെ വകുപ്പു തിരിച്ചുള്ള ചര്‍ച്ചയാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം. ആദ്യദിവസം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചട്ടം 130 അനുസരിച്ചുള്ള ചര്‍ച്ച നടക്കും.

സി.പി.ഐ.എമ്മിലേക്ക് ഒറ്റക്കില്ലെന്ന് ഗൗരിയമ്മ

സി.പി.ഐ.എമ്മിലേക്ക് താന്‍ ഒറ്റയ്ക്ക് പോകുന്നില്ലെന്നും ഇടതുമുന്നണിയില്‍ ഘടക കക്ഷിയാക്കാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ അറിയിച്ചു. 

അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടി: കെ.സുധാകരന്‍

സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം കണ്ണൂര്‍ ഡി.സി.സി തള്ളി. വെള്ളിയാഴ്ച ചേര്‍ന്ന ഡി.സി.സി യോഗത്തില്‍ അബ്ദുള്ളക്കുട്ടിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ്: രൂപരേഖ തയ്യാറായി

ക്യാംപസുകളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ക്ലീന്‍ ക്യാംപസ് സേഫ് ക്യാംപസ് പദ്ധതി ജൂണ്‍ 13-ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

തകരാര്‍ പരിഹരിക്കാതെ ലോഡ് ഷെഡിങ് കുറയ്ക്കാനാവില്ല: ആര്യാടന്‍

തകരാര്‍ പരിഹരിക്കുന്നതോടെ ലോഡ് ഷെഡിങ് അരമണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നും ആര്യാടന്‍ അറിയിച്ചു.

കുട്ടികളെ കടത്തിയ സംഭവം: കേരളത്തിന്‌ നാണക്കേടാണെന്ന് ഹൈക്കോടതി

സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാരെടുത്ത നടപടികള്‍ തൃപ്തികരമല്ലെന്നും ബാലവേലയ്ക്കല്ല കുട്ടികളെ കൊണ്ടുവന്നത് എന്ന് സർക്കാരിന് ഉറപ്പിക്കാനാവുമോയെന്നും കോടതി ചേദിച്ചു.

നഗ്നത കാട്ടി പ്രതിഷേധിച്ച യുവതികളും ചെറുപുഞ്ചിരിയും

യു.പിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ബലാൽസംഗങ്ങളിൽ പ്രതിഷേധിക്കാൻ കൊച്ചിയിൽ യുവതികൾ നഗ്നത പ്രദർശിപ്പിച്ച് സംഘടിപ്പിച്ച പ്രതിഷേധം നിരുത്തരവാദിത്വപരമാണ്. ശ്രദ്ധ പിടിച്ചുപറ്റാൻ ശരീരപ്രദർശനം നടത്തുന്ന വർത്തമാനകാല ഫാഷന്റെ മാനസികാവസ്ഥയിൽ തന്നെയാണ് അവരും പ്രവർത്തിച്ചത്.

കുട്ടികളെ കടത്തല്‍: ഇടനിലക്കാരന്‍ അറസ്റ്റില്‍

കുട്ടികളെ കടത്തുന്നതിലെ മുഖ്യകണ്ണികളില്‍ ഒരാളായ ഝാര്‍ഖണ്ഡ്‌ സ്വദേശിയായ ഷക്കീല്‍ എന്നയാളാണ്‌ അന്വേഷണ സംഘത്തിന്റെ പിടിയിലായിരിക്കുന്നത്‌. കുട്ടികളെ കടത്താനുള്ള വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നതും രക്ഷിതാക്കളെ ക്യാന്‍വാസ്‌ ചെയ്യുന്നതും ഇയ്യാളാണ്.

ആരോപണ വിധേയരെ കുറ്റക്കാരായി കാണാനാവില്ല: ഉമ്മന്‍ ചാണ്ടി

അബ്ദുള്ളക്കുട്ടി രാജി വെക്കേണ്ടതില്ലെന്നും സരിതയുടെ പരാതിയിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അബ്ദുള്ളക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചു.