Skip to main content

രാഹുലിനെ ജോക്കറെന്ന് വിളിച്ച ടി.എച്ച് മുസ്തഫക്ക് സസ്പെന്‍ഷന്‍

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ വിമർശനങ്ങള്‍ ഉണ്ടായെങ്കിലും രാഹുലിനെ ജോക്കറെന്ന് വിളിച്ചത് അതിര് കടന്നുവെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.

കെ.പി.സി.സി യോഗത്തില്‍ ദേശീയ നേതൃത്വത്തിന് വിമര്‍ശനം

കെ.സുധാകരന്‍, ടി.സിദ്ദിഖ്, കെ.സി. അബു എന്നിവരാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം: കേന്ദ്രത്തെ സമീപിക്കുമെന്ന് ആര്‍.എം.പി

ടി.പി. വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കില്ലെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയാസിന് ചന്ദ്രശേഖരന്റെ വധവുമായി ബന്ധം കണ്ടെത്താനായില്ലെന്നും സി.ബി.ഐ അറിയിച്ച സാഹചര്യത്തിലാണ് ആര്‍.എം.പിയുടെ നടപടി.

ആറന്മുള വിധിയും പരിസ്ഥിതി രാഷ്ട്രീയത്തിലെ വൈരുധ്യവും

ആറന്മുളയില്‍ വിമാനത്താവള പദ്ധതിയ്ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിലപാടിന്റെ പേരില്‍ സമരം ചെയ്യുന്ന അതേസമയത്ത് പരിസ്ഥിതി സംരക്ഷണ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയും സമരം ചെയ്യുകയാണ് കേരളീയ ജനത.

കാലിക്കറ്റ് വി.സി അനര്‍ഹമായി ഇരട്ട വേതനം വാങ്ങുന്നതായി പരാതി

പെന്‍ഷനും ശമ്പളവും ഉള്‍പ്പെടെ 1,97168 രൂപയാണ് പ്രതിമാസം വി.സിക്ക് ലഭിക്കുന്നതെന്നും ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാണിച്ച് സര്‍വകലാശാലാ ജീവനക്കാരുടെ സംയുക്ത സമരസമിതി ഗവര്‍ണക്ക് പരാതി നല്‍കി.

ഗുരുവായൂരില്‍ പോലീസ് സ്റ്റേഷന്‍; ട്രോളിംഗ് നിരോധനം ജൂണ്‍ 15 മുതല്‍

ഗുരുവായൂരില്‍ പ്രത്യേക പോലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം. ട്രോളിങ് നിരോധനം ഇത്തവണ ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെയുള്ള 47 ദിവസങ്ങളില്‍.

കളമശ്ശേരി ഭൂമി തട്ടിപ്പ്: രണ്ടാം പ്രതിയായ റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ത്തല സ്വദേശിയുമായ മുറാദാണ് പോലീസിന്റെ പിടിയില്‍ ആയിരിക്കുന്നത്.

ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി കോടതി റദ്ദാക്കി

ആറന്മുളയിലെ നിർദ്ദിഷ്ട അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം നല്‍കിയ പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി.

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ ഓഫീസ്: അന്ധമായി എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആശയമായാണ് ഇതിനെ താന്‍ കാണുന്നതെന്നും പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും ഉമ്മന്‍ ചാണ്ടി.

ആര്‍.സി.സി സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേയ്ക്ക്

തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ സംസ്ഥാന അര്‍ബുദ ഇന്‍സ്റ്റിറ്റ്യൂട്ട് പദവിയിലേയ്ക്ക്.