Skip to main content

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ലോഡ്‌ ഷെഡിംഗ്

ശബരിഗിരി പദ്ധതി അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് കാരണം ഉണ്ടാകുന്ന കുറവ് നികത്താനാണ് താല്‍ക്കാലിക ലോഡ്‌ ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത്.

ബാര്‍ ലൈസന്‍സ് കേസ്: ജഡ്ജിമാര്‍ പിന്മാറി

ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ജസ്റ്റിസ് ആന്റണി ഡൊമിനിക്കുമാണ് പിന്മാറിയത്.

സലിം രാജിന്റെ ക്വാർട്ടേഴ്‌സിൽ സി.ബി.ഐ റെയ്ഡ്

കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയും തട്ടിപ്പില്‍ പ്രതികളായ സലിം രാജിന്റെ ബന്ധുക്കളുടെയും വീടുകളടക്കം ഇരുപതോളം ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടക്കുന്നുണ്ട്. കളമശ്ശേരി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊച്ചിയിലും റെയ്ഡ് നടക്കുന്നുണ്ട്.

പ്ലസ്ടു അധികബാച്ച്: തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി

ലഭിച്ചിട്ടുള്ള 189 അപേക്ഷകള്‍ പരിഗണിച്ച്. ഒരു സ്കൂളില്‍ ഒരു ബാച്ചായിരിക്കും അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ.എം നേതാവ് ആര്‍ ഉമാനാഥ് അന്തരിച്ചു

മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും ആണ്. പരേതയായ പാപ്പാ ഉമാനാഥാണ് ഭാര്യ. എ.കെ.ജിയാണ് ഉമാനാഥിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.

അനധികൃത ചിട്ടി കമ്പനികളെ തടയും: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ പല വൻകിട ചിട്ടിക്കമ്പനികളും റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഇത്തരം ചിട്ടിക്കമ്പനികൾക്കെതിരെ കർശനമായ നടപടി ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.

പാറമടകള്‍ക്ക് ലൈസന്‍സ്: ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടി

കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോലമായി കണ പ്രദേശങ്ങളില്‍ പരിസ്ഥിതി അനുമതി തേടാതെ ഖനനാനുമതി നല്‍കിയതിനെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി.

കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം ഹോസ്റ്റലിൽ കത്തിക്കരിഞ്ഞ നിലയില്‍

തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജിനു സമീപമുള്ള ഹോസ്റ്റലിലെ വിദ്യാർത്ഥിനി വിദ്യയുടെ മൃതദേഹം കോളേജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

കേരളത്തില്‍ പാര്‍ട്ടി പുനഃസംഘടന ഉടന്‍ ഉണ്ടാകും: രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പരാജയം പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്‌.ഇ.ബിയുടെ ശുപാര്‍ശ

2900 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഗാര്‍ഹിക ഉപയോക്‌താക്കളുടെ വൈദ്യുതിനിരക്ക്‌ 25% വരെ കൂട്ടാന്‍ കെ.എസ്‌.ഇ.ബി. റെഗുലേറ്ററി കമ്മീഷനോടു ശുപാര്‍ശ ചെയ്‌തു. വ്യവസായങ്ങള്‍ക്കു 15% വര്‍ധനയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.