Skip to main content

ഹരിഹര വര്‍മ്മ കൊലക്കേസ്: അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

രത്നവ്യാപാരി ഹരിഹര വർമ്മയെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

എം.ജി വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ പുറത്താക്കി

കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന്‍ ഡോ. എ.വി ജോര്‍ജിനെ പുറത്താക്കി. നിയമന യോഗ്യത സംബന്ധിച്ച വിവാദത്തെ തുടര്‍ന്നാണ്‌ നടപടി.

മുല്ലപ്പെരിയാര്‍പ്പേടി വീണ്ടുമിളക്കി വിടാന്‍ ശ്രമം

ഏത് പശ്ചിമഘട്ടത്തിന്റെ നിലയാണോ കേരളത്തിന്റെ ജലലഭ്യതയ്ക്ക് കാരണമാകുന്നത് അതേ പശ്ചിമഘട്ടത്തിന്റെ വിന്യാസപ്രത്യേകതയാണ് തമിഴ്‌നാട്ടില്‍ ജലദൗര്‍ലഭ്യവുമുണ്ടാക്കുന്നത്. കേരളത്തിന് ആവശ്യമായ അന്നമാണ് തമിഴ്‌നാട്ടില്‍ വിളയിപ്പിക്കുന്നത് എന്നത് നാം മറന്നുകൂടാത്ത വസ്തുതയാണ്.

മേല്‍ശാന്തിയുടെ മകളുടെ സന്നിധാന ദര്‍ശനം: അഞ്ചു പേര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

മേല്‍ ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍, മേല്‍ശാന്തിയുടെ ഗണ്‍മാന്‍, പമ്പയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട്‌ വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നവിരെയാണ് റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.

പാമോലിന്‍ കേസ്: മുഖ്യമന്ത്രിക്കെതിരെ രേഖകള്‍ ഹാജരാക്കാന്‍ വി.എസിന് കോടതിയുടെ അനുമതി

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ നല്‍കിയ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റിവെച്ചു.

മഴയുടെ അകമ്പടിയോടെ ഇന്ന് തൃശൂര്‍ പൂരം

മഴ കനത്തു പെയ്യുകയാണെങ്കില്‍ ആനകളുടെ എണ്ണം കുറയ്ക്കുമെന്നും എന്നാലും എഴുന്നള്ളിപ്പില്‍ മാറ്റമുണ്ടാകില്ലെന്നും ഇരു ദേവസ്വങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ടിന്റെ കാര്യം രാത്രി 11 മണിക്കു ശേഷം മഴയുണ്ടോ എന്നു നോക്കിയേ തീരുമാനിക്കൂ.

പരാതി കേള്‍ക്കേണ്ടത് നിയമപരമായ അവകാശമാക്കുന്നു

പൊതുജനങ്ങളുടെ പരാതി മന്ത്രിമാരടക്കമുള്ള അധികൃതര്‍ കേള്‍ക്കേണ്ടത് നിയമം മൂലം നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വേനല്‍മഴ: 110 കോടിയുടെ നാശനഷ്ടമെന്ന് കേരളം

സംസ്ഥാനത്ത് വേനല്‍മഴയില്‍ 110 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍. കൃഷിനാശം മാത്രം 20 കോടി രൂപ. മേയ് 12-നകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ്.

കൊച്ചി മെട്രോ: ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിതല സമിതി

കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവശേഷിക്കുന്ന സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വൈദ്യുതി, റവന്യൂ വകുപ്പു മന്ത്രിമാരുടെ നേതൃത്തിലുളള സമിതിയെ നിയോഗിച്ചു.