Skip to main content

ബാര്‍ ലൈസന്‍സ്: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സര്‍ക്കാരിന്‌ ബാര്‍ ഉടമകളുടെ പ്രശ്‌നം പരിഹരിക്കാന്‍ മാത്രമാണ്‌ താത്‌പര്യമുള്ളതെന്നും സംസ്‌ഥാനത്തെ ബാറുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച്‌ ചിന്തയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു

ആരോപണങ്ങൾ ആനന്ദബോസ് വിശദീകരിക്കട്ടെയെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി

ക്ഷേത്രത്തിലെ ധനശേഖരം രാജകുടുംബത്തിന്റെ അനുമതിയോടെ കടത്തിയെന്നും നൂറു വര്‍ഷം മുന്പു നടന്ന കണക്കെടുപ്പിന്റെ രേഖകൾ കൊട്ടാരം പൂഴ്ത്തിയെന്നുമായിരുന്നു ആനന്ദബോസിന്റെ ആരോപണം.

അമൃതാനന്ദമയി മഠത്തിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ഗെയ്ല്‍ ട്രെഡ്‌വല്ലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

രണ്ടാം മാറാട് കലാപം: സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

22 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികള്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസ് എസ്. ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഗുണനിലവാരം ഉറപ്പാക്കാനായി സപ്ളൈകോയില്‍ പുതിയ നടപടികള്‍

ഫുഡ് സേഫ്‌റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്‌ടിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വിതരണക്കാരെയും മില്ലുടമകളെയും പ്രാപ്‌തരാക്കുകയും ഐ.എസ്.ഒ 22000 നിലവാരത്തിലേക്ക് വിതരണ സ്ഥാപനങ്ങളെയും മില്ലുകളെയും എത്തിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക.

പൂട്ടിയ ബാറുകള്‍ തുറക്കേണ്ട അടിയന്തിര സാഹചര്യമില്ല: ജസ്‌റ്റീസ്‌ രാമചന്ദ്രന്‍

ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍ഡ്‌ വി.എം സുധീരന്റെ നിലപാടിനോടാണ്‌ യോജിപ്പെന്നും ആ നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും എം.രാമചന്ദ്രന്‍ പറഞ്ഞു.

എല്‍.പി.ജി ട്രെക്ക് ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു

സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള വ്യവസ്‌ഥകള്‍ നടപ്പാക്കണമെന്നും കരാര്‍ പുതുക്കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ഉടമകളുടെ അനാസ്‌ഥയ്‌ക്ക് പരിഹാരമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് രണ്ടായിരത്തോളം ജീവനക്കാരാണ്‌ പണിമുടക്കുന്നത്‌.

മദ്യക്കച്ചവടക്കാരുടെ താല്‍പ്പര്യമല്ല, പരിഗണനീയമാകേണ്ടത്

മദ്യവിൽപ്പനക്കാരേയും മദ്യപാനാസക്തിയിൽ മുങ്ങിയവരേയും പരിഗണിച്ച് അവരുടെ താൽപ്പര്യത്തെ മുൻനിർത്തിയുള്ള തീരുമാനം വേണോ അതോ സംസ്ഥാനത്തിന്റെ പൊതു താൽപ്പര്യം കണക്കിലെടുത്ത് സാംസ്കാരികമായി മുന്നേറാൻ കഴിയുന്ന, ആരോഗ്യമുള്ള സമൂഹസൃഷ്ടിയ്ക്കുതകുന്ന തീരുമാനമാണോ വേണ്ടതെന്നതാണ് കേരളത്തിന്റെ മുന്നിലുള്ള ചോദ്യം.

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും: തിരുവഞ്ചൂര്‍

ജീവനക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ചുകൊണ്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.

ബാര്‍ ലൈസന്‍സ്: നിയമപരവും കാര്യക്ഷമവുമായ നിലപാട് കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി

മദ്യാസക്‌തി കുറച്ചുകൊണ്ടു വരാതെ മദ്യനിരോധനം സാധ്യമല്ലെന്നും സംസ്‌ഥാനം ഭരിക്കുന്നത്‌ വി.എം. സുധീരനാണെന്ന സംശയം ജനങ്ങള്‍ക്കില്ലെന്നും നിലവിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.