Skip to main content

ഗൂരുവായൂര്‍ ക്ഷേത്രക്കിണറ്റില്‍ നിന്ന് തിരുവാഭരണം കണ്ടെത്തി

1985-ല്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും മൂന്ന് തിരുവാഭരണങ്ങള്‍ കാണാതെ പോയിരുന്നു. ഇവയില്‍ 24 നീലക്കല്ലുകളും അമൂല്യരത്‌നങ്ങളും പതിപ്പിച്ച 60 ഗ്രാം നാഗപടതാലിയാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

ബാർ ലൈസൻസ്: കേസ് മാറ്റിവയ്ക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി

വളരെ മാധ്യമശ്രദ്ധ നേടിയ കേസായാതിനാല്‍ അടിയന്തര പരിഗണന ആവശ്യമുണ്ടെന്ന് കാണിച്ചാണ് ജസ്റ്റീസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് അപേക്ഷ നിരസിച്ചത്.

കസ്റ്റഡിയിലെടുത്ത യുവതി പോലീസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

മോഷണ കേസില്‍ മലപ്പുറം ചങ്ങരംകുളത്ത് പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്റ്റേഷനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കിയില്‍ വ്യാഴാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍

പരിസ്ഥിതി സംവേദന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള കഡസ്റ്റല്‍ മാപ്പ് തയ്യാറാക്കുന്നതില്‍ ആവശ്യത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഇടുക്കിയില്‍ വ്യാഴാഴ്ച ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം.

ബാർ ലൈസൻസ്: അനിശ്ചിതത്വം തുടരുന്നു

നിലവാരമുള്ള ബാറുകള്‍ മാത്രം തുറന്നാല്‍ മതിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍റെ അഭിപ്രായത്തെ എതിര്‍ത്ത് കൊണ്ട് നിലവാരമുയര്‍ത്താന്‍ സമയം നല്‍കി താല്‍ക്കാലികമായി തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടത്.

മാൻഹോളിൽ മനുഷ്യൻ - ഒരു സാംസ്കാരിക അളവുകോൽ

ഗൾഫ് രാജ്യങ്ങളിൽ പൗരൻ എന്ന നിലയിലുള്ള സ്വാതന്ത്ര്യത്തേക്കുറിച്ച് മനസ്സിൽ ചിന്തിക്കാൻ പോലും കഴിയാത്ത സമീപനം കണ്ട് പരിചയിച്ചതിന്റെ പേരിലാവണം ഗൾഫ് രാജ്യങ്ങളിലെ സർക്കാറുകളെപ്പോലെയാണ് കേരളം അന്യസംസ്ഥാന തൊഴിലാളികളോട് പെരുമാറുന്നത്.

മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത്: ദേവസ്വം സെക്രട്ടറിക്ക് അന്വേഷണ ചുമതല

ആചാരങ്ങള്‍ ലംഘിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി വി.എസ് ശിവകുമാറാണ് ഉത്തരവിട്ടത്.

ഉരുട്ടിക്കൊല കേസ്: സി.ബി.ഐ.യ്ക്ക് കോടതിയുടെ വിമര്‍ശനം

പ്രത്യേക സി.ബി.ഐ കോടതി മുന്‍പാകെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധങ്ങളാണെന്നും ഇത് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരിനാഥ് കീഴടങ്ങി

ടോട്ടൽ ഫോർ യു തട്ടിപ്പു കേസില്‍ മൂന്ന്‍ വര്‍ഷമായി ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ശബരിനാഥ് കോടതിയില്‍ കീഴടങ്ങി. മെയ് അഞ്ചു വരെ ശബരിനാഥിനെ റിമാൻഡു ചെയ്തു.

അടച്ചുപൂട്ടിയ ബാറുകള്‍ക്ക് ലൈസന്‍സ്‌ പുതുക്കി നല്‍കണമെന്ന് എക്‌സൈസ്

മദ്യവില്‍പനയ്‌ക്ക് നിയന്ത്രണം വേണമെന്ന്‌ വ്യക്‌തമാക്കിക്കൊണ്ടുള്ള ജസ്‌റ്റിസ്‌ എം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്‌ എക്‌സൈസ്‌ വകുപ്പ് ശുപാര്‍ശ നല്‍കിയത്.