Skip to main content

മുഖ്യമന്ത്രിയും സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമെന്ന് വി.എസ്

സലിം രാജിനെതിരായ തട്ടിപ്പു കേസുകള്‍ വൈകിക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതെന്നും തനിക്കു തന്നെ ദോഷമാകുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി സലിം രാജിനെ സഹായിക്കാന്‍ ശ്രമിച്ചുവെന്നും വി.എസ് പറഞ്ഞു.

ഗതാഗതക്കുരുക്ക്: മെട്രോ നിര്‍മ്മാണം സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞു

മെട്രോ നിർമാണത്തെ തുടർന്നുണ്ടായിട്ടുള്ള ഗതാഗതക്കുരുക്ക് പരിഹരിച്ച ശേഷം നിർമാണം തുടര്‍ന്നാല്‍ മതി എന്ന ആവശ്യവുമായി എത്തിയ സമരക്കാര്‍ കലൂര്‍ മുതല്‍ നോര്‍ത്ത് വരെയുള്ള ഇടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് തടഞ്ഞത്.

ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റില്‍ വാതക ചോര്‍ച്ച

എമര്‍ജന്‍സി വാല്‍വ് തുറന്ന്‍ പോയതിലൂടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ടാങ്കറിലുണ്ടായിരുന്ന വാതകത്തിന്റെ അമിത മര്‍ദ്ദം കാരണമാണ് വാല്‍വ് തുറന്നു പോയതെന്നാണ് സൂചന.

ബാര്‍ ലൈസന്‍സ്: താന്‍ മുന്നോട്ടുവച്ചത് പ്രസക്തമായ ഫോര്‍മുലയെന്ന്‍ ചെന്നിത്തല

തന്റെ ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണെന്നും ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

കരാര്‍ ഒപ്പിട്ടത് റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടെന്ന് എസ്.ബി.ഐ

റിലയൻസ് മണി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനെ തങ്ങളുടെ ബിസിനസ് കറസ്‌പോണ്ടന്റായി നിയമിച്ചതിൽ അപാകതയില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഅറിയിച്ചു.

കരാറുകാരുടെ സര്‍ക്കാരാണ് അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്: മാധവ് ഗാഡ്ഗില്‍

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സഭയും തെറ്റിദ്ധാരണ പരത്തിയെന്നാണ് എക്കണോമിക്കല്‍ ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയിലെ ലേഖനത്തില്‍ പശ്ചിമഘട്ട റിപ്പോര്‍ട്ടിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധവ് ഗാഡ്ഗില്‍ പറയുന്നത്.

എല്‍.പി.ജി ട്രക്ക് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

ഒത്തുതീര്‍പ്പ് ഫോര്‍മുല അനുസരിച്ച് തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ 15% ഇടക്കാല ആശ്വാസമായി അനുവദിക്കും.

വയനാട്ടില്‍ കുടിയൊഴിപ്പിക്കല്‍ സംഘര്‍ഷത്തെ തുടര്‍ന്ന്‍ നിര്‍ത്തി വെച്ചു

വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കൈയ്യേറി കുടില്‍ക്കെട്ടിയവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. കുടിയൊഴിപ്പിക്കല്‍ ശ്രമത്തിനിടെ യുവാവും യുവതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു

കാല്‍നൂറ്റാണ്ട് കാലത്തോളം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 മുതല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു.