Skip to main content

മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണം

മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാനം പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്ന്‌ ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക്; ശനിയാഴ്ച വരെ മഴ

മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. ഈയാഴ്ച അവസാനത്തോടെ ന്യൂനമര്‍ദ്ദം കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.

കാരപ്പാറ എസ്‌റ്റേറ്റ്: കൈവശാവകാശം ഉടമകള്‍ക്ക് നല്കണമെന്ന വിധി റദ്ദാക്കി

കാരപ്പാറ എസ്റ്റേറ്റിന്റെ കൈവശാവകാശം ഉടമകള്‍ക്ക് നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പ്രശ്നം വേണ്ടപോലെ കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല: വി.എസ്

തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും സുപ്രീം കോടതി അത് വേണ്ടത്ര പ്രാധാന്യത്തോടെ എടുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ നിയമം സുപ്രീം കോടതി റദ്ദാക്കി

കേരളത്തിന്റെ നിയമം ഭരണഘടനാപരം അല്ലെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും കോടതി ഉത്തരവിട്ടു. പുതിയ അണക്കെട്ട് പണിയാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി.

നിലമ്പൂര്‍ രാധ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ 174 പേരാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്.

ബാര്‍ ലൈസന്‍സ്: ഉടമകളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാതെ മാറ്റി

ഹര്‍ജിയിലേത് അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കേണ്ട വിഷയമല്ലെന്ന് നിരീക്ഷിച്ചാണ് ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈ നാലിലേക്ക് മാറ്റിയത്.

സുപ്രീം കോടതിയുടെ ബാലിശമായ നിരീക്ഷണം

കുട്ടികള് എങ്ങനെ വളര്‍ത്തപ്പെടുന്നു എന്നത് പ്രാഥമികമായി രക്ഷിതാക്കളുടെ ചുമതലയാണെങ്കിലും അപകടം വരാതിരിക്കത്തക്ക വിധം കുട്ടികള് വളര്‍ന്നു വരുന്നു എന്ന്‍ ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അതിന്റെ കടയ്ക്കലാണ് ദൗര്‍ഭാഗ്യവശാല് മാതൃഭാഷാ പഠനം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയിലൂടെ വെട്ടേറ്റിരിക്കുന്നത്. 

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള തീരത്തു ശക്‌തമായ വടക്ക്‌ പടിഞ്ഞാറന്‍ കാറ്റിന് സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.

1150 കോടിയുടെ വിപണി ലക്ഷ്യമിട്ട് നീര വരുന്നു

കേരളത്തിലെ 173 നാളികേരോത്പാദക ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ ഏതാണ്ട് 2.59 ലക്ഷം തെങ്ങുകളില്‍ നിന്നാവും നീര എടുക്കുക. ഫെഡറേഷനുകള്‍ക്ക് കീഴില്‍ 12 ഉത്പാദക കമ്പനികളാണ് നീര വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ തയ്യാറായിരിക്കുന്നത്.