Skip to main content

കാലിക്കറ്റ് ഭൂമി കൈമാറ്റകേസ്: വൈസ് ചാന്‍സലര്‍ക്ക് കോടതിയുടെ വിമര്‍ശനം

ഭരണകക്ഷിയിലെ ഉന്നതര്‍ ഭൂമി കൈമാറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂമി കൈമാറ്റം സര്‍വകലാശാല തന്നെ റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ഉരുട്ടിക്കൊല കേസ്: സി.ബി.ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

കുറ്റപത്രത്തിലെ അവ്യക്തത നീക്കാതെ ഉരുട്ടിക്കൊലക്കേസിൽ സി.ബി.ഐ ഒളിച്ചുകളിക്കുകയാണെന്ന് കേസ് പരിഗണനക്കെടുത്തപ്പോള്‍ കോടതി പറഞ്ഞു.

ബാര്‍ ലൈസന്‍സ്: വിട്ടുവീഴ്ച്ചക്ക് തയാറല്ലെന്ന് വി.എം സുധീരന്‍

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫോര്‍മുല കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ തള്ളിക്കളഞ്ഞു.

കോഴിക്കോട് സാമൂതിരി മാനവിക്രമന്‍ രാജ അന്തരിച്ചു

2013 ഏപ്രിലിലാണ് ചെറിയ അനുജന്‍ രാജ എന്നറിയപ്പെടുന്ന മാനവിക്രമന്‍ രാജ ആചാരപരമായ സാമൂതിരി പദവി ഏറ്റെടുത്തത്.

പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന്‍ അന്തരിച്ചു

ചൊവ്വാഴ്ച ആലുവയിലെ ‘ചൂര്‍ണി’ എന്ന വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ചിത്രരചനയ്ക്ക് പുറമേ ശില്‍പ്പി, എഴുത്തുകാരന്‍, കലാനിരൂപകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു ദേവന്‍.

മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍

മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന പ്രധാന ആവശ്യവുമായി മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍.

ടി.പി വധക്കേസില്‍ സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു

സി.പി.ഐ.എം നേതാവ് പി. മോഹനന്‍ ഉള്‍പ്പെടെ വിചാരണക്കോടതി വെറുതെ വിട്ട 24 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കും.  

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പരിസ്ഥിതി ലോല മേഖലയുടെ ഭൂപടം മെയ്‌ 15-ന്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ 123 വില്ലേജുകളിലെ പരിസ്ഥിതി ലോല മേഖലയുടെ അന്തിമ ഭൂപടം മേയ് 15-ന് പ്രസിദ്ധീകരിക്കും.

ഹാരിസണ്‍ തോട്ടഭൂമിയിലെ സമരക്കാരെ ഒഴിപ്പിക്കുന്നു

വൈത്തിരി താലൂക്കിലെ മേപ്പാടി-അരപ്പറ്റ, നെടുമ്പാല എന്നീ പ്രദേശങ്ങളില്‍ സി.പി.ഐ.എം ആഭിമുഖ്യത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൈയ്യേറ്റങ്ങള്‍ക്കെതിരെയാണ്‌ നടപടി.

ബാര്‍ ലൈസന്‍സ്: മന്ത്രി കെ. ബാബു വി.എം സുധീരനുമായി ചര്‍ച്ച നടത്തും

പ്രശ്നപരിഹാരത്തിന് കൂടുതല്‍ ചര്‍ച്ചയാകാമെന്ന് സുധീരന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തിങ്കളാഴ്ച അറിയിച്ചിരുന്നു. തുടര്‍ന്ന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ബാബു സുധീരനെ കാണുന്നത്.