Skip to main content
വൈത്തിരി

wayanad land struggle

 

വയനാട്ടില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ തോട്ടഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ച് വരികയായിരുന്ന സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവും ശക്തമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

 

വൈത്തിരി താലൂക്കിലെ മേപ്പാടി-അരപ്പറ്റ, നെടുമ്പാല എന്നീ പ്രദേശങ്ങളില്‍ സി.പി.ഐ.എം ആഭിമുഖ്യത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കൈയ്യേറ്റങ്ങള്‍ക്കെതിരെയാണ്‌ നടപടി. തോട്ടം കൃഷി നടക്കാത്ത ഭൂമിയില്‍ രണ്ട് വര്‍ഷം മുന്‍പാണ് നൂറിലേറെ കുടുംബങ്ങള്‍ കൈയ്യേറി കുടില്‍ കെട്ടിയത്.

 

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഹര്‍ജിയില്‍ ഇവരെ ഏപ്രില്‍ 31-നകം ഒഴിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് റവന്യൂ അധികൃതരുടെ നടപടി.