Skip to main content
കൊച്ചി

ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്‌ളാന്റില്‍ ബുള്ളറ്റ് ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച. എമര്‍ജന്‍സി വാല്‍വ് തുറന്നുപോയതിലൂടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന വാതകത്തിന്റെ അമിത മര്‍ദ്ദം കാരണമാണ് വാല്‍വ് തുറന്നു പോയതെന്നാണ് സൂചന. വാല്‍വ് അടച്ച് വാതകച്ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സും ഐ.ഒ.സി അധികൃതരും തുടരുകയാണ്.

 

സുരക്ഷാ മുന്‍കരുതലായി പ്ലാന്റിന്റെ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവച്ചു. പ്‌ളാന്റിലെ തൊഴിലാളികളെയും സമീപ പ്രദേശങ്ങളിലുള്ളവരെയും അധികൃതര്‍ ഒഴിപ്പിച്ചു. ബുളളറ്റ് ടാങ്കറില്‍ നിന്നും വാതകം പകരുന്നതിനിടയായിരുന്നു ചോര്‍ച്ച കണ്ടെത്തിയത്. ഒരു ഭാഗത്തു കൂടി വാതകം നിറക്കുമ്പോള്‍ മറുഭാഗത്തെ എമര്‍ജന്‍സി വാല്‍വ് തുറന്നു പോകുകയായിരുന്നു. ഇതാണ് വാതക ചോര്‍ച്ചക്ക് ഇടയാക്കിയത്. എന്നാല്‍ വാതക ചോര്‍ച്ചയില്‍ പരിഭ്രമിക്കാനൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഐ.ഒ.സി അറിയിച്ചു.